കറുപ്പിനെ താഴ്ത്തിയാണ് മമ്മൂട്ടി സംസാരിച്ചത്, അത് എത്ര വലിയ ആൾ പറഞ്ഞാലും തെറ്റാണ്

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ, ചിത്രത്തിന്റെ പ്രമോഷന്റെ  ഭാഗമായി കഴിഞ്ഞ ദിവസം മമ്മൂട്ടി നടത്തിയ പരാമർശം ഏറെ വിവാദത്തിൽ പെട്ടിരിക്കുകയാണ്, ചിത്രത്തിലെ നായികമാരിൽ ഒരാളായ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടി ചക്കര ആണെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇതേ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് മമ്മൂട്ടി സംസാരിച്ചത്, ചക്കരെ എന്ന്  ആരെങ്കിലും പറയുമോ വെളുത്ത് പഞ്ചാരേ എന്ന് പറഞ്ഞാൽ കുഴപ്പമില്ല, ചക്കര എന്നാൽ കരിപ്പെട്ടി എന്നാണ് അർദ്ധം അങ്ങനെ ഒരു മനുഷ്യനെ വിളിക്കുമോ എന്നാണ് മമ്മൂട്ടി പറഞ്ഞത്, താരത്തിന്റെ ഈ പരാമർശം ഏറെ വിവാദത്തിൽ പെട്ടിരിക്കുകയാണ്.

ഇപ്പോൾ മമ്മൂട്ടി ഈ പറഞ്ഞതിനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.എന്നെ ‘ചക്കരേ’ എന്ന് വിളിക്കേണ്ട.. ‘പഞ്ചാരേ’ എന്ന് വിളിച്ചാൽ മതി.. അതാണ് എനിക്കിഷ്ടം” എന്ന് മാത്രം പറഞ്ഞു നിർത്തിയിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ല..പക്ഷേ ശർക്കര കറുത്തിട്ടാണ്, പഞ്ചസാര വെളുത്തിട്ടാണ്, അതുകൊണ്ട് വിളിക്കുമ്പോൾ ശർക്കര വേണ്ട , പഞ്ചസാര മതി എന്നു പറയുന്നത് കറുപ്പിനെ ഇകഴ്ത്തലാണ്..അത് എത്ര വലിയ ആൾ പറഞ്ഞാലും തെറ്റ് തന്നെയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് ക്രിസ്റ്റഫർ, കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്. തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്.

സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Comment