സിനിമ ഇന്റർവ്യൂകളിൽ എക്കാലത്തെയും മികച്ചവയാണ് മമ്മൂട്ടിയുടേത്

സിനി ഫൈൽ ഗ്രൂപ്പിൽ അശ്വിൻ മഞ്ജു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ സിനിമ സംബന്ധിയായി ഇതുവരെ ഉണ്ടായിട്ടുള്ള ഇന്റർവ്യൂകളിൽ, അല്ലെങ്കിൽ ഇനിയും ഉണ്ടാകുവാൻ ഇടയുള്ളവയിലൊക്കെ തന്നെ എല്ലായ്പോഴും ഒരു ബെഞ്ച് മാർക്കായ് പരിഗണിക്കാവുന്ന ഇന്റർവ്യൂകളിൽ ഒന്ന് മമ്മൂട്ടി എന്ന നടന്റേതാണ്.അതിൽ തന്നെ ആദ്യത്തേത് മനോരമ ചാനലിൽ വന്ന ഒന്നാണ്.

മനോരമയുടെ നേരെചൊവ്വേ ഇന്റർവ്യൂ പരമ്പരയിലെ ആദ്യകാല എപ്പിസോഡുകളിൽ ഒന്നിൽ ജോണി ലൂക്കോസിനൊപ്പം മമ്മൂട്ടി നടത്തുന്ന സംഭാഷണങ്ങൾ,അയാളിലെ അഭിനയമോഹിയെ ശക്തമായി തന്നെ അടയാളപെടുത്തുന്നുണ്ട്.ഒപ്പം തന്നെ പറയാവുന്ന മറ്റൊന്ന് ബിബിസി ക്ക് വേണ്ടി കരൺ താപ്പർ നടത്തിയ ഇന്റർവ്യൂ ആണ്, അതിന്റെയും ഇതിവൃത്തം മറ്റൊന്നല്ല.വർഷങ്ങൾക്കിപ്പുറം തന്റെ എഴുപതുകളിൽ ജിയോ ബേബിക്ക് ഒപ്പമുള്ള പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വരുമ്പോൾ ഓർമ്മവരിക വർഷങ്ങൾക്ക് മുന്നേ അയാൾ തന്നെ പറഞ്ഞു വച്ച ആ “ആഗ്രഹ” നടനെയാണ്.

ഗാഡ്ജറ്റുകളോട് പ്രിയമേറെയുള്ള, വാഹനങ്ങളിൽ കമ്പമുള്ള,മുഖത്തു തെളിയാത്ത പ്രായം കൊണ്ട് അത്ഭുതപെടുത്തുന്ന എന്നൊക്കെയുള്ള ക്ളീഷേ വിശേഷണങ്ങളിൽ മാറ്റി നിർത്താതെ,ശെരിക്കും അയാളോട് ചോദിക്കേണ്ടത് ആ പാഷനെ കുറിച്ചാണ്. ആ പാഷന് വേണ്ടി അയാളെടുക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചാണ്, അവിടെയാണ് ശെരിക്കും പ്രായം ഒരളവുകോലായ് മാറേണ്ടത്. “ലാലേട്ടനും മമ്മൂക്കയുമൊക്കെ ഈ പ്രായത്തിലും അഭിനയിക്കാൻ എത്തുന്നത് കാശിനോ, പ്രശംസയ്ക്കോ വേണ്ടിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?” ചോദിച്ചത് പ്രത്വിരാജാണ്.

നല്ല കാലത്തിന്റെ ഏതാണ്ട് മുക്കാൽ പങ്കും നമ്മളിങ്ങനെ ഭാവിയെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ,അതിൽ തന്നെ ഒരുപാടേറെ പതിരായി പോകുന്നിടത്ത് ,ഒരു സാധാരണ മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഓർമ്മപ്പെടുത്തലായി,പുതിയ മമ്മൂട്ടി നിലകൊള്ളുന്നുണ്ട്. തിരശീലയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ഇനി അധികമൊന്നും ബാക്കിയില്ലെന്ന് അറിഞ്ഞിട്ടും, പുതിയകാര്യങ്ങൾക്ക് വേണ്ടി അന്വേഷിച്ചു ചെല്ലുന്നിടത്ത്,പരാജയ സിനിമകൾ ഉണ്ടാകുമ്പോൾ ആസ്വാദകരുടെ നിലവാരത്തെ ചോദ്യം ചെയ്യാതിരിക്കുന്നതിന് ഒപ്പം സിനിമ മാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നിടത്ത്.

മമ്മൂട്ടി കമ്പനി വഴി പുതിയൊരു സിനിമാസംസ്കാരത്തിന് കൂടി തുടക്കം കുറിക്കപ്പെടുന്നിടത്ത്,അവിടെയൊക്കെയാണ് എഴുപത്കാരനായ മമ്മൂട്ടി കൂടുതൽ എക്സൈറ്റഡ് ആയി മാറുന്നത്. മമ്മൂട്ടിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ കൂടുതൽ “തേച്ചു മിനുക്ക”പ്പെടുന്നത്. ഇനിയും മോശം എന്ന് പറയാവുന്ന മമ്മൂട്ടി സിനിമകൾ ഉണ്ടാകും. മറുവശത്ത് വിധേയനോ, മതിലുകളോ,ഡാനിയോ ആവർത്തിക്കുകയുമില്ല. പക്ഷേ മമ്മൂട്ടി എന്ന നടൻ, താൻ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കും എന്നുമാണ് പോസ്റ്റ്.

Leave a Comment