ചോദ്യം ചോദിച്ച പുള്ളിക്ക് തൃപ്തിയായികാണുമെന്നു കരുതുന്നു

ഈ അടുത്ത കാലത്തായി പ്രേക്ഷകർ  ഏറ്റവും കൂടുതൽ ചർച്ച  ചെയ്ത വിഷയം ആണ് അഭിമുഖങ്ങളിൽ അവതാരകർ താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങളെ കുറിച്ച്. ശ്രീനാഥ്‌ ഭാസിയുടെ വിഷയത്തിന്  ആണ് പലരും ഈ കാര്യത്തിൽ തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. അതിൽ പല മാധ്യമങ്ങളും താരങ്ങളോട് അനാവശ്യം ആയ ചോദ്യങ്ങൾ ചോദിക്കാറുണ്ട് എന്നാണ് ആരാധകരിൽ പലരും പറഞ്ഞിരിക്കുന്നത്. ഈ കാര്യം ശരിവെക്കുന്ന സംഭവങ്ങൾ വീണ്ടും ഉണ്ടായിരിക്കുകയാണ്. ഈ തവണ മമ്മൂട്ടിയോട് ആണ് മാധ്യമ പ്രവർത്തകരുടെ ചോദ്യം എന്ന് മാത്രം.

ഈ കാര്യം ചൂണ്ടി കാട്ടി സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിദ്യ വിവേക് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, റോഷാക്കിന്റെ പ്രൊമോഷനുമായി നടന്ന പ്രെസ്സ് മീറ്റിനിടയിൽ ഒരു മാപ്രയുടെ ചോദ്യമാണ് ഇക്കയുടെ നിർദ്ദേശ പ്രകാരമാണോ ദുൽഖർ അന്യ ഭാഷ പടങ്ങളിൽ പോയി അഭിനയിച്ചു പാൻ ഇന്ത്യൻ റീച് നേടുന്നതെന്നു.

മമ്മൂക്ക പുള്ളിയോട് : വീട്ടിൽ പറഞ്ഞു വിട്ടിട്ടാണോ ഇങ്ങോട്ടേക്കു വന്നത്? ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം , ചോദ്യം ചോദിച്ച പുള്ളിക്ക് തൃപ്തിയായികാണുമെന്നു കരുതുന്നു.. സീനിയർ ആർട്ടിസ്റ്റുകളോടെങ്കിലും ഇവന്മാർക് കുറച്ചു വൃത്തിയും മെനയും ഉള്ള ചോദ്യം ചോദിച്ചു കൂടെ എന്നുമാണ് ആരാധികയുടെ പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

ഇത് കോക്കാച്ചി അണ്ണൻ പണ്ട് പറഞ്ഞ പോലെ ഒരു ചാനലും തുടങ്ങി ഒരു റോഡ് ൻ്റെ മൈക്ക് ഉം എടുത്ത് ഇറങ്ങിയാൽ ആരും മാപ്ര ആവുന്നൊരു കാലമാണെന്ന്, ആരോടാ ചോദിക്കുന്നത് എന്ന ബോധം വേണം അല്ലേൽ ഇങ്ങനെ ഒക്കെ ഇരിക്കും, അവസാന വരി: ആർട്ടിസ്റ്റ് ജൂനിയർ ആണങ്കിൽ എന്തും ആകാം എന്നാണോ?നമ്മൾ കൂട്ടുകാരനോട് സംസാരിക്കുന്ന പോലെ അല്ലാലോ അപ്പനോടും അപ്പാപ്പനോടും സംസാരിക്കുന്നത്? അതെ ഉദ്ദേശിച്ചുള്ളൂ.

ഇങ്ങേര്ക്ക് ഇങ്ങനെ ഒരു പ്രശനം ഉണ്ട് ചോദിക്കുന്ന അതെ നിലവാരത്തിൽ തന്നെ മറുപടി വരും, അടിച്ചു അണ്ണാക്കിൽ കൊടുത്തപോലെ, എന്ത ഹൈദരെ നിൻ്റെ പ്രശ്നം എന്ന് വരെ ചോദിച്ചു മമ്മൂക്ക, ഇക്കയക്ക് എതിരെ കേസ് കൊടുക്കും എന്ന്. ഇന്നലെ മുളച്ചു വന്ന എന്തോ ആണ് എന്ന് വിചാരിച്ചു നടക്കുന്ന ഓൺലൈൻ മാപ്പ്ര. കഷ്ടം തന്നെ മാപ്രാ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment