ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പിന്നീട് മലയാള സിനിമ ഭരിച്ച ഈ താരം ആരാണെന്ന് അറിയാമോ

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ നമ്മുടെ മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കുറിപ്പിനൊപ്പം ആണ് താരത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അന്ന് ഈ ചിത്രമെടുത്ത ഡയറക്ടർ കെ എസ്‌ സേതുമാധവണോ അഭിനയിച്ച നസീർ സാറോ സത്യൻ മാഷൊ കൂടെ ഓടി വന്ന ബഹദൂറോ സ്വപ്നത്തിൽ പോലും കരുതിയായിട്ടുണ്ടാകില്ല ഈ ചിത്രം കാലങ്ങൾക്ക് ഇപ്പുറവും ഓർത്തിരിക്കുമെന്നും അതിന് കാരണം അന്ന് ആ സീനിൽ ഓടി വന്ന പയ്യൻ കാരണമാകുമെന്നും. ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മലയാള സിനിമയുടെ കുലപതിയിലേക്കുള്ള 51 വർഷത്തെ സുവർണ യാത്ര എന്നുമാണ് മമ്മൂട്ടിയുടെ ജൂനിയർ ആർട്ടിസ്റ്റായുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആദിത്യൻ എം എസ് എന്ന ആരാധകൻ കുറിച്ചിരിക്കുന്നത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ക്ലാസ്സിക്ക്, മലയാള സിനിമ ഉള്ളിടത്തോളം കാലം യഥാർത്ഥ സിനിമാ സ്നേഹികളുടെ ഇടയിൽ ഓർക്കപ്പെടും, അതിന് പ്രധാന കാരണം തകഴിയും, തോപ്പിൽ ഭാസിയും, K S സേതുമാധവനും പിന്നെ സരത്യനുമാണ്, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ അല്ലെങ്കിലും ഓർത്തിരിക്കും, എഴുപതുകളിൽ അഭിയിച്ചിരുന്ന നടൻ 2022 ൽ വരെ എത്തി നിൽക്കുന്ന ജൈത്രയാത്ര, ഈ ഷോട്ട് ആണ് എങ്കിൽ ഓക്കേ.. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ ആണ് ഉദ്ദേശിച്ചത് എങ്കിൽ ഈ സ്റ്റേറ്റ്മെന്റ് വളരെ ബാലിശം ആയി പ്പോയി.. ആ ക്ലസ്സിക് സിനിമ ഓർക്കുന്നത് സത്യൻമാ ഷിന്റെയും സേതുമാധവൻ എന്ന സംവിധായകന്റെയും തോപ്പിൽ ഭാസി എന്ന എഴുത്തു കാരന്റെയും പേരിൽ ആയിരിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.