മലയാള സിനിമയുടെ മുഖങ്ങളിൽ ഒന്നാണ് നടൻ മമ്മൂട്ടിയുടേത്. നിരവധി സിനിമകളിൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം നിരവധി പുരസ്‌ക്കാരങ്ങൾക്കും ഇത് വരെ അർഹൻ ആയിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അഭിനയത്തിൽ കൂടി വിസ്മയിപ്പിക്കുന്ന താരം വളരെ പെട്ടന്ന് ആണ് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്തത്. ഇന്ന് ഓരോ സിനിമകളിൽ കൂടിയും പ്രേക്ഷകരെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.
ഏകദേശം അൻപത് വർഷങ്ങൾ ആണ് തങ്ങളുടെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനിടയ്‌ജിൽ തന്നെ പദ്മശ്രീയും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അൽമോൻ എൻ എം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പദ്മശ്രീ നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നടൻ മമ്മൂട്ടിയ്ക്ക് പദ്മഭൂഷണും, പദ്മഭൂഷൺ നേടി വർഷങ്ങൾ കഴിഞ്ഞിട്ടും എംടിയ്ക്ക് പദ്മവിഭൂഷണും ഇതുവരെ കിട്ടിയിട്ടില്ല എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ, കേരള സർക്കാറിന്റെ പത്മഭൂഷൻ അവാർഡിന് വേണ്ടി മമ്മൂട്ടിയുടെ പേര് മുൻപ് പല തവണ കേന്ദ്ര സർക്കാരിന് അപേക്ഷയിൽ കൊടുത്തിട്ടും നിഷേധിച്ച് കൊണ്ടിരിക്കുകയാണ് എന്നും നാളിത് വരെ അത് ഒരു കുറവ് ആയിട്ട് തോന്നിയിട്ടേയില്ല എന്നും പോസ്റ്റിൽ പറയുന്നു.
കൂടാതെ, ഇനി അത് കിട്ടുമ്പോൾ ഇക്കാലമത്രയും മമ്മൂട്ടിക്ക് അത് നിഷേധിക്കപ്പെടാൻ ഉണ്ടായ സാഹചര്യങ്ങൾക്ക് ഒരു മാറ്റം സംഭവിച്ചതിനു ശേഷം മാത്രമേ അത് ഇനി കിട്ടാവൂ എന്ന് കൂടി വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. മാത്രവുമല്ല, അങ്ങനെയെങ്കിൽ അത് തന്നെ അഭിമാനിക്കാനുള്ള വകയാണ് എന്നും അതോടൊപ്പം ഉള്ള ഒരു സ്വകാര്യ ആഗ്രഹം ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
ഇനി പദ്മ അവാർഡുകൾ ലഭിക്കുമ്പോൾ ഇരുവർക്കും ഒരേ വർഷം ലഭിക്കണം എന്നത് കൂടി ഒരു ആഗ്രഹം ആണെന്നും പറയുന്നു. അതിനാൽ തന്നെ പദ്മ അവാർഡുകളുടെ മാതൃകയിൽ കേരള സർക്കാർ അതിന്റെ പരമോന്നത അവാർഡുകൾ ആരംഭിക്കുന്ന പ്രഥമ വർഷത്തിൽ തന്നെ കേരളജ്യോതിയും കേരളപ്രഭയും യഥാക്രമം എംടിയ്ക്കും മമ്മൂട്ടിയ്ക്കും ലഭിക്കുമ്പോൾ വലിയ സന്തോഷം എന്നുമാണ് ആരാധകൻ തന്റെ പോസ്റ്റിൽ പറയുന്നത്.