ബോഡി ഷെയിമിങ് എന്നാൽ എന്താണ് അർത്ഥം എന്ന് ഈ വിമർശിക്കുന്നവർക്ക് അറിയാമോ

സിനി ഫൈൽ ഗ്രൂപ്പിൽ ഇഷാഖ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ  ശ്രദ്ധനേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതിലിപ്പോ മാപ്പ് പറയാൻ എന്താണ് തെറ്റ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, കുറെ ആളുകൾ ഇവിടെ വന്ന് പറയുന്നത് കേട്ട് തെറ്റ് സമ്മതിച്ച് മാപ്പ് പറയുന്നതാണ് മഹത്വം എന്ന്, എന്ത് മാപ്പ്, എന്തിന് മാപ്പ്,. “തലയിൽ മുടി ഇല്ലെങ്കിലും ഭയങ്കര ബുദ്ധിയാണ്” ഇതിൽ എവിടെയാണ് ബോഡി ഷൈമിങ്?

ഷൈമിങ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് വിമർശകർ? നാണം കെടുത്തുക, തരം താഴ്ത്തുക,,ലജ്ജിപ്പിക്കുന്ന, ഇത്തരം അർത്ഥങ്ങളാണ് ഇവരുടെ പ്രതിഷേധത്തിന് പിന്നിലെ ചേതോവികാരം എങ്കിൽ, ഇത്രയും നന്നായി ആ മനുഷ്യനെ അഭിനന്ദിക്കുവാൻ വേറെ വാക്കുകൾ ഇക്കൂട്ടർക്ക് കണ്ടെത്താൻ ആവുമോ? “പോക്ക കുറവ് ഉണ്ടായിട്ടും നീ ഇത്രയും ഉയരത്തിൽ എത്തിയില്ലെ?” പോക്കമില്ലത്ത ഒരു മനുഷ്യനെ അഭിനന്ദിച്ചാൽ അത് ബോഡി ഷൈമിങ് ആവുമോ?

എങ്കിൽ ലോകത്തിലെ എല്ലാ മാധ്യമങ്ങളും ബാറാക് ഒബാമയോട് മാപ്പ് ചോദിക്കട്ടെ. ഖത്തർ ലോകകപ്പിലെ താരമായ ഘാനിം അൽ മുഫ്തഹിനോട് മാപ്പ് ചോദ ക്കട്ടെ,,, കോഡൽ റിഗ്രഷൻ സിൻഡ്രോം ബാധിതനായ ഒരു മനുഷ്യസ്‌നേഹി എന്നാണ്,ഘാനിം മുഫ്തഹിനെ വികിപീഡയ പരിചയപ്പെടുത്തുന്നത് . വെറും മനുഷ്യ സ്നേഹി എന്ന് എന്ത് കൊണ്ട് അവർ പറഞ്ഞില്ല, അമേരിക്കയിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡൻ്റ് എന്നാണ് ഒബാമയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

എന്ത് കൊണ്ട് കറുത്ത വർഗക്കാരൻ എന്ന് പ്രത്യേകം എടുത്തു പറഞ്ഞു? അതെ, ചിലത് അങ്ങനെയാണ്. മനുഷ്യരുടെ കഴിവുകൾ ഏറ്റവും ഉന്നതമായ രീതിയിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നതും മനസ്സിലാക്കാൻ കഴിയുന്നതും, അവരുടെ പോരായ്മകളെ നാം തിരിച്ചറിയുമ്പോഴാണ്.. ജൂഡ് ആൻ്റണി ജീവിതത്തിൽ ഇത്രയും നല്ല അഭിനന്ദനം കേട്ടിട്ടുണ്ടാവില്ല ഇനി ഈ കെട്ട കാലത്തിൽ കേൾക്കാനും പോണില്ല എന്നുമാണ് പോസ്റ്റ്. 

 

Leave a Comment