ഈ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ഇപ്പോൾ വീണ്ടും ചർച്ച ആയിരിക്കുകയാണ്

സിനി ഫൈൽ ഗ്രൂപ്പിൽ ബദരീനാഥ് ഉണ്ണീസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂക്കയെ  കുറിച്ചാണ് ഇദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഈ 2 ചിത്രങ്ങളിലും മമ്മൂട്ടി വച്ചിരിക്കുന്ന ഷോ ഗ്ലാസ്‌ എന്ന് പറയുന്നത് ഒന്നാണ് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. എന്നാൽ അതാണ് സത്യം. 1988 ഇൽ നടന്ന ലാലേട്ടന്റെ കല്യാണത്തിന് മമ്മൂക്ക ഒരു വെള്ള ഫിയറ്റ് കാറിൽ ഒരു ഗ്ലാസ്‌ ഒകെ വച്ച് വന്ന് ഇറങ്ങുന്നത് കണ്ട ആരും മറക്കില്ല.. അമ്മാതിരി ആറ്റിട്യൂട് ആയിരുന്നു അതിൽ.

അതെ ഗ്ലാസ് തന്നെയാണ് 33 വർഷങ്ങൾക്കു ശേഷവും മമ്മൂക്ക വച്ച് ബറോസിന്റെ പൂജക്ക്‌ വന്നതും. ഒരു ഷോ ഗ്ലാസ്‌ വരെ ഇത്രയും വർഷം സൂക്ഷിക്കുന്ന ഇങ്ങേർ ഒകെ ആണ് ശരിക്കും ഫാഷൻ ഫ്രീക്. ഇപ്പോഴും ഇത്ര അപ്ഡേറ്റഡ് ആയി ഡ്രസിങ് കൊണ്ട് പോകുന്നതിന്റെ കാര്യം. അത് അങ്ങേരുടെ ഉള്ളിൽ പാഷൻ ആയി നിലനിൽക്കുന്നത് കൊണ്ടും കൂടി മാത്രമാണ്. അല്ലാതെ എനിക്ക് പൈസ ഉണ്ട് സോ ഞാൻ വില കൂടിയ ഡ്രസ്സ്‌ ഇടുന്നു എന്ന ആറ്റിട്യൂട് ഉള്ളത് കൊണ്ടല്ല എന്നുമാണ് പോസ്റ്റ്. നിരവധി പ്രേക്ഷകർ ആണ് ഈ പോസ്റ്റിനു കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

ഒരു ഷോ ഗ്ലാസ്‌ വരെ ഇത്രയും വർഷം സൂക്ഷിക്കുന്ന ഇങ്ങേർ ഒകെ ആണ് ശരിക്കും ഫാഷൻ ഫ്രീക്, പുള്ളിക്ക് ഇതൊക്കെ സൂക്ഷിച്ചു വെയ്ക്കാൻ തന്നെ ഒന്നോ രണ്ടോ മുറികളും ജോലിക്കാരും ഉണ്ടാകും, തന്റെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ തന്നെ അറിയാ.. ഏതേലും ഒരു പടം താൻ നല്ലത് ന്ന്‌ പറഞ്ഞിട്ടുണ്ടോ.. അപ്പൊ തന്റെ റേഞ്ച് ഊഹിക്കാം, കാർട്ടിയർ അല്ലേ സാധനം കളയാൻ തോന്നിയിട്ടുണ്ടാവില്ല അന്നത്തെ കാലത്ത് ഇതു വാങ്ങിയവർ ഇപ്പോളും ഈ സാധനം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് കളർ ഒട്ടും മങ്ങാതെ ഒറിജിനൽ ഒറിജിനൽ തന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment