വർഷങ്ങൾക്ക്‌ മുൻപ്‌ മമ്മൂക്കാകും ലാലേട്ടനും കൂടി ഒരു നിർമ്മാണ കമ്പനി ഉണ്ടായിരുന്നു

പല കാലങ്ങളിൽ ആയി മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്ന സിനിമ പ്രൊഡക്ഷൻ കമ്പനികളെ കുറിച്ച് ഒരു ആരാധകൻ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഫൈസൽ കാടാമ്പുഴ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടി കമ്പനി എന്നാണ് മമ്മൂക്ക ഏറ്റവും പുതിയതായി ആരംഭിച്ച പ്രൊഡക്ഷൻ കമ്പനിയുടെ പേര് എന്നും വർഷങ്ങൾക്ക്‌ മുൻപ്‌ മമ്മൂക്കാകും ലാലേട്ടനും കൂടി ഒരു നിർമ്മാണ കമ്പനി ഉണ്ടായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച നാടോടിക്കാറ്റ് പോലെ നല്ല സിനിമകൾ ഈ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുകയും ചെയ്തിരുന്നു എന്നും എന്നാൽ പിന്നെ എപ്പൊഴൊ ഈ പ്രൊഡക്ഷയിൻ കമ്പനി അപ്രത്യക്ഷം ആയി പോയെന്നും അതിനു ശേഷം രണ്ടായിരത്തിൽ തുടക്കത്തിൽ മോഹൻലാൽ ഒറ്റയ്ക്ക് ആശിർവാദ് എന്ന പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ചെയ്തു എന്നും ചെറിയ സമയം കൊണ്ട് തന്നെ ആശിർവാദ് മലയാള സിനിമയിലെ നമ്പർ വൺ കമ്പനി യായി തീരുകയും ചെയ്തു എന്നും പറയുന്നു.

എന്നാൽ ആ സമയത്തും മമ്മൂട്ടി സിനിമ നിർമ്മാണ ഫീൽഡിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക്‌ ഇപ്പുറം മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചട്ടമ്പിനാട്‌ എന്ന സിനിമ നടന്ന് കൊണ്ടിരിക്കുമ്പോൾ നിർമ്മാതാവ്‌ സാമ്പത്തികമായി തകരുകയും സിനിമ നിന്ന് പോകും എന്ന വക്കിൽ എത്തുകയും ചെയ്തപ്പോൾ മമ്മൂക്ക ആ സിനിമ നിർമ്മിക്കുകയും പ്ലേ ഹൗസ്‌ എന്ന നിർമ്മാണ വിതരണ കമ്പനി തുടങ്ങുകയും ചെയ്തു.

എന്നാൽ വേ ഫെയറിന്റെ വരവോടെ അതും നിർത്തലാക്കി എന്നും നാൻ പകൽ നേരത്ത്‌ മയക്കം എന്ന സിനിമയുടെ കഥ ലിജോ പറഞ്ഞപ്പോഴാണു നമ്മുക്ക്‌ തന്നെ ഇത്‌ നിർമ്മിക്കാം എന്ന് പറയുകയും ” മമ്മൂട്ടികമ്പനി ” എന്ന പേരിൽ നിർമ്മാണ കമ്പനി തുടങ്ങുന്നത്‌…മമ്മുക്കയോട്‌ ഇന്റർവ്വ്യൂവിൽ ചോദിക്കുന്നുണ്ട്‌ , മമ്മൂക്കയുടെത്‌ അല്ലാത്ത പടം നിർമ്മിക്കുമൊ എന്ന് ” വരട്ടെ നോക്കാം ” എന്ന മറുപടിയിൽ നമുക്ക്‌ പ്രതീക്ഷിക്കാം നല്ല സിനിമകൾ.. നൻപകൽനേരത്ത്‌ മയക്കം , റോഷാക്ക്‌ , കാതൽ എന്നിവയാണു നിലവിൽ നിർമ്മിച്ചതും നിർമ്മിക്കാൻ പോകുന്നതും മമ്മൂട്ടി കമ്പനി എന്നുമാണ് പോസ്റ്റ്.

Leave a Comment