അതോടെ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്ന പരുപാടി സിദ്ധിഖ് നിർത്തി

ചരിത്രം എന്നിലൂടെ എന്ന പരുപാടി വളരെ പെട്ടന്ന് ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ചുള്ള ഓർമ്മകൾ ആണ് പരുപാടിയിൽ സിദ്ധിഖ് പങ്കുവെക്കുന്നത്. അത്തരത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മകളും താരം പങ്കുവെച്ചിരുന്നു. ഒരിക്കൽ നടൻ ശ്രീരാമൻ  പറഞ്ഞ ഒരു തമാശ ഇഷ്ടപ്പെടാതെ അദ്ദേഹത്തെ മമ്മൂട്ടി ഒരു വിദേശ ഷോയിൽ നിന്ന് പുറത്ത് ആക്കിയ കാര്യം ആണ് സിദ്ധിഖ് പറഞ്ഞത്.

ഈ വിഷയത്തിൽ ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ദിഖ് തന്റെ ചരിത്രം പറയുന്ന പരിപാടിയിൽ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു തമാശ പറഞ്ഞു. പണ്ട് മമ്മൂട്ടി, ശ്രീരാമൻ പറഞ്ഞ തമാശ കേട്ട് ഇറിറ്റെറ്റ് ആയി, അവസാനം ശ്രീരാമനെ ഒരു ഗൾഫ് ഷോയിൽ നിന്ന് മാറ്റി എന്നതാണ് കാര്യം.

പക്ഷെ വളരെ രസകരമായ ഒരു തമാശ രൂപത്തിലാണ് സിദ്ദിഖ് അത് അവതരിപ്പിച്ചത്. ഇനിയും ഇത്തരം തമാശകൾ പറയാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പരിപാടി ടെലികാസ്റ്റ് ആയപ്പോൾ വൻ സൈബർ ആക്രമണത്തിനു സിദ്ദിഖ് ഇരയായി. പിന്നീട് മറ്റൊരു എപ്പിസോഡിൽ ഇനി തമാശകൾ ഒന്നും പറയുന്നില്ല എന്നും പറഞ്ഞ തമാശ കൊണ്ട് തന്നെ എന്റെ വയറു നിറഞ്ഞെന്നും സിദ്ദിഖ് പറഞ്ഞു.

സൈബർ ആക്രമണം നടത്തിയവർ നഷ്ടപ്പെടുത്തിയത് സിനിമയുടെ വെളിയിൽ നടക്കുന്ന ഒത്തിരി നർമ്മങ്ങൾ ആയിരുന്നു. ഇഷ്ടനടന്റെ കുസൃതികൾ ഒരു ജനതയെ അസ്വസ്ഥതരാക്കുന്ന കാഴ്ച എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവതി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. ലാൽ അങ്കിൾ എന്ന് വിളിച്ചതിനു വിനീത് ശ്രീനിവാസനെ സൈബർ അറ്റാക്ക് ചെയ്തവരുടെ നാടാണ്.

രാജാവിന്റെ മകൻ സിനിമ യുടെ പേരിൽ തമ്പി കണ്ണന്താനം ഹിക്കാച്ചിയെ ആട്ടിവിട്ട ഒരു കഥയും . ഈ പരുപാടിയിൽ കണ്ടിട്ടുണ്ട്, അതല്ലേലും കുറച്ചു ഫ്രാസ്ട്രേറ്റഡ് ടീംസ് ഉണ്ട്, അവർക്കു കോമഡി ആണോ സീരിയസ് ആണോ എന്നൊന്നും അറിയണ്ട, ന്യൂസ്‌ കണ്ടാൽ നേരെ പോയി നീതി വാങ്ങികൊടുത്തേ അടങ്ങൂയെന്ന അടങ്ങാത്ത പോലെ പകയുമായി നടക്കുന്നവർ, ബ്രഹ്മ ദത്ത നമ്പൂരിപാടിന്റെ മകൻ ജഗനെ പോലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment