ബോഡി ഷെയിമിങ് മമ്മൂട്ടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല

കഴിഞ്ഞ ദിവസം ആണ് ഒരു പൊതു വേദിയിൽ കുറിച്ച് ജൂഡ് ആന്റണിയെ അഭിസംബോധന ചെയ്ത് കൊണ്ട് മമ്മൂട്ടി സംസാരിച്ചത്. തലയിൽ മുടി ഇല്ലെന്നേ ഉള്ളു, തല നിറയെ ബുദ്ധിയാണ് എന്നാണ് മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് എല്ലാവരും അതിനെ ഒരു തമാശയായി കണ്ടെങ്കിലും പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് മമ്മൂട്ടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ഇപ്പോഴിത ഈ വിഷയത്തിൽ ഗോകുൽ ഗോപാല കൃഷ്ണൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നലെ മമ്മുക്ക നടത്തിയ പ്രസ്താവന തെറ്റ് ആണെന്ന് പറഞ്ഞപ്പോൾ എല്ലാവരും വന്ന് മെയിൻ ആയിട്ട് പറഞ്ഞ രണ്ടു കാര്യങ്ങൾ ആണ്. ഇക്ക ആരെ പറ്റി ആണോ പറഞ്ഞത് അയാൾക്ക് അതൊരു ഇഷ്യൂ ഇല്ല, അയാൾ അത് ആ സെൻസിൽ എടുത്ത്.

പക്ഷെ കേട്ടു നിന്നവർക്ക് ആണ് പ്രശ്‌നം എന്ന്. അതേ കേട്ട് നിന്നവർക്ക് തന്നെ ആണ് പ്രശ്‌നം, കാരണം തലയിൽ മുടി ഇല്ലാത്ത മനുഷ്യൻ ജൂഡ് മാത്രം അല്ല. ജൂഡിന് ചിലപ്പോ ഷാംപൂ കമ്പനിയെ ഒക്കെ കുറ്റം പറഞ്ഞ് കഴിഞ്ഞാൽ അതങ്ങ് മാറുമായിരിക്കും, പക്ഷെ ആ കളിയാക്കലുകൾ നേരിടുന്ന ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ല. ഇങ്ങനെ ഉള്ള ഒരു പ്രസ്താവന അവരെ എങ്ങനെ ബാധിക്കുമെന്ന് നന്നായി അറിയാം.

അതും എല്ലാവരും അപ്പ്‌ഡേറ്റഡ് എന്നു പറയുന്ന ഒരു മനുഷ്യനിൽ നിന്ന്. ഇതിന് മുന്നേ ഭീഷ്മ സിനിമയുടെ ഏതോ ഒരു ഇന്റർവ്യൂവിൽ സുഷിൻ ശ്യാമിനെ ഏഴിച്ച് നിക്കാൻ ആരോഗ്യം ഇല്ല എന്ന് എന്തൊക്കെ അപ്പ്‌ഡേറ്റഡ് ഇക്ക പറയുന്നുണ്ട്. ഇക്ക അത് സ്നേഹത്തിൽ പറഞ്ഞത് ആണ്, അതൊരു കോംപ്ലിമെന്റ് ആണ്. അതിനെ ഇത്രയും വലിയ ഇഷ്യൂ ആക്കേണ്ട ആവശ്യമുണ്ടോ?

പിന്നെ ഒരാളുടെ കുറവ് ചൂണ്ടിക്കാട്ടി ആണല്ലോ കോംപ്ലിമെന്റ് പറയേണ്ടത്. ഇതിപ്പോ ഇച്ചിരി നിറം കുറഞ്ഞ ആളെ കണ്ടാൽ ” നീ കറുത്തിട്ട് ആണേലും കാണാൻ നല്ല ഭംഗിയ, അല്ലേൽ ഭയങ്കര ബുദ്ധിയ” എന്ന് സ്നേഹത്തോടെ പറഞ്ഞാൽ അത് ഷെമിങ് ആവാതെ ഇരിക്കില്ല. ഈ സ്നേഹം കൊണ്ട് ബോഡി ഷെമിങ് ഒക്കെ കുറെ അനുഭവിച്ച ഒരാൾ എന്ന നിലയിൽ ഈ സംഭവം ചുമ്മാ അങ്ങ് കേട്ടുകൊണ്ട് നിക്കാൻ തത്കാലം ഉദ്ദേശമില്ല എന്നുമാണ് പോസ്റ്റ്.

Leave a Comment