രോഷോക് ഒരു പുതിയ സംഭവം അല്ല ! ഇതാണ് ആ വാക്കിന്റെ അർഥം.

മലയാള സിനിമയുടെ സ്വന്തം താര രാജാവ് മമ്മുക്കയുടെ ഏറ്റവും പുതിയായ സിനിമയുടെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച വിഷയം. നിസാം ബഷീർ എന്ന പുതുമുഖ സംവിധായകനോപ്പം മമ്മുട്ടി കമ്പനി നിർമിക്കുന്ന സിനിമ രഹകാർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ ആയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച മലയാള സിനിമക്ക് ശേഷം നിസാം സംവിധനം നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി ഫീൽ ഗുഡ് സിനിമ ആണ് എന്നായിരുന്നു മിക്കവരുടെയും പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മികച്ച ഒരു ത്രില്ലെർ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ഊട്ടിഉറപ്പിക്കുന്നതായിരുന്നു സിനിമയുടെ ആദ്യ പോസ്റ്റർ.

രോഷോക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തലക്കെട് ആദ്യമേ തന്നെ പ്രേക്ഷകരെ ആശങ്കയിൽ പെടുത്തിയിരുന്നു. എന്താണ് രോഷോക്ക് എന്ന് പലര്ക്കും സംശയം ഉണ്ടായിക്കാനും എന്നാൽ ഇതാ അതിനുള്ള ഉത്തരം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള എം ത്രീ ഡി ബി എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് ഈ വിവരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

രോഷോക്ക് ടെസ്റ്റ് ഒരു സൈക്കോളജിക്കൽ ടെസ്റ്റ്ആണ്. മനഃശാസ്ത്രജ്ഞർ ഇത്തരം ടെസ്റ്റ് ഉപയോഗിക്കുന്നത്. വളരെ സിംപിൾ ആയി പറഞ്ഞു കഴിഞ്ഞാൽ ഒരു പേപ്പറിൽ മഷി ഒഴിച്ച് കഴിഞ്ഞു രണ്ടായി മടക്കിയാൽ ഉണ്ടായി വരുന്ന രൂപം മുന്നിലുള്ള ആൾക്ക് കാണിച്ചുകൊടുത്ത് അദ്ദേഹം എന്താണ് എന്ന് മനസിലാക്കുന്നത് എന്നത് നോക്കി അയാളെ കൃത്യമായി വിശകലനം ചെയ്യുകയും മനഃശാസ്ത്രപരമായ വ്യാഖാനങ്ങളോ അല്ലെങ്കിൽ അൽഗോരിതങ്ങൾ വെച്ചുകൊടുണ്ടോ അയാളെ മനസിലാക്കി എടുക്കുന്ന പ്രക്രിയയയാണ് രോഷോക്. ഒരാളുടെ അന്തർലീനമായ ചിന്ത വൈകല്യങ്ങൾ കണ്ടു പിടിക്കുവാനും ചിലപ്പോഴൊക്കെ പേഴ്സണാലിറ്റി ടെസ്റ്റ് പോലെയും രോഷോക് ടെസ്റ്റ് ഉപയോഗിക്കാറുണ്ട്.

പലപ്പോഴും ഡോക്ടറോട് സംസാരിക്കുവാൻ മടിക്കുന്ന സന്ദർഭങ്ങളിൽ മുന്നിലിരിക്കുന്നയാളുടെ മനസ് വായിക്കുവാനും അദ്ദേഹത്തിന്റെത് പ്രവേശനം മനസിലാക്കുവാനും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ സ്വിസ്സ് സൈക്കോളജിസ്റ്റായ ഹെർമൻ രോഷോക് ആണ് ഈ ടെസ്റ്റ് രൂപതരപ്പെടുത്തി എടുത്തത്. ഇപ്പ്പോൾ ഇറങ്ങിയിരിക്കുന്ന മമ്മുക്കയുടെ രോഷോക് സിനിമയുടെ പോസ്റ്റർ ശ്രദ്ധിച്ചാലും ഇതിൽ ചിലതൊക്കെ കാണുവാൻ നിങ്ങൾക്ക് സാധിക്കും. കസേരയിലിട്ടിരിക്കുന്ന നായകനറെ പിറകിൽ ഒരു മഷി പടർന്ന രൂപം ഉണ്ട്. കൂടെ രോഷോക്ക് എന്ന പേരിലെ ഓ എന്ന ഇംഗ്ളസിഹ് അക്ഷരവും അതുപോലെ തന്നെ മഷി പടർന്ന അവസ്ഥയിലാണ്. എന്തായാലും സിനിമക്ക് കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം ഇപ്പോൾ വളരെ അധികം കൂടിയിരിക്കുകയാണ്.