വിശ്വസിക്കുവാന്‍ പറ്റുന്നില്ല. ഇനി അന്യഗ്രഹ ജീവി വല്ലോം ആണോ എന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ പങ്കുവെയ്ക്കുന്ന പല കാര്യങ്ങളും കൗതുകമുണ്ടാക്കുന്നതാണ്. അത്തരത്തില്‍ കൗതുകമുളവാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വെറും ഇരുപത്തിമൂന്ന് സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടില്‍ വെച്ച് ചിത്രീകരിച്ചിരിക്കുന്ന സെല്‍ഫി വീഡിയോയില്‍ നടി പ്രേക്ഷകരോട് പറയുന്ന കാര്യങ്ങളാണ് രസകരം. വീഡിയോയില്‍ മംമ്ത മോഹന്‍ദാസ് വളരെ സന്തോഷത്തിലും ആവേശത്തിലുമാണ് അക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

‘ഗയ്‌സ്.. ദൈവമേ, ഇന്ന് എന്റെ ജീവിതത്തില്‍ ക്രേസി ആയിട്ടുള്ള ഒരു കാര്യം നടന്നു. സൂപ്പര്‍ എക്‌സൈറ്റഡ് ആണ് ഞാന്‍. ഇന്ന് എന്റെ വീട്ടിലേക്ക് ഒരു വിസിറ്റര്‍ വന്നു. അത് തീര്‍ത്തും മറ്റൊരു ലോകത്ത് നിന്നാണ് എത്തിയത്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. പക്ഷെ എന്തായാലും വന്നയാള്‍ ഹാപ്പിയാണ്. ഞങ്ങള്‍ സുഖമായിട്ട് ഇരിക്കുന്നു. വിശദമായ വിവരങ്ങള്‍ ഞാന്‍ പിന്നീട് പറഞ്ഞ് തരാം. ഇവിടെ തന്നെ കാണണം.’ എന്നാണ് മംമ്ത മോഹന്‍ദാസ് വീഡിയോയില്‍ പറയുന്നത്. അമ്മ വിളിക്കുന്നത് കേട്ട് വീഡിയോ കട്ട് ചെയ്ത് നടി പോവുകയും ചെയ്തു. എന്നാല്‍ നടി മുഴുമിക്കാതെ വിട്ട കാര്യത്തെ കുറിച്ച് ആലോചനയിലാണ് ഇപ്പോള്‍ സൈബര്‍ ലോകം.

അണ്‍ബിലീവബിള്‍, വിസിറ്റര്‍, സ്‌പെഷ്യല്‍, ഔട്ട് ഓഫ് ദിസ് വേള്‍ഡ്, എക്‌സ്പീരിയന്‍സ്, ഹോം തുടങ്ങിയ ഹാഷ്ടാഗുകളും വീഡിയോയ്ക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. ഈ ലോകത്തിന് പുറത്ത് നിന്നുള്ള അതിഥിയാണ് എത്തിയത് എന്ന് നടി പറഞ്ഞതാണ് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ഇനി അന്യഗ്രഹജീവി വല്ലോം ആണോ എന്ന് പലരും കമന്റില്‍ ചോദിക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണിമുകുന്ദന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയ താരങ്ങളുടെ പേരുകളും കമന്റുകളായി വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. എന്തായാലും സസ്‌പെന്‍സ് നടി തന്നെ ഉടനെ ആരാധകരോട് പറയും എന്ന് കരുതുന്നു. കാത്തിരിക്കുകയാണ് ആ അതിഥിയ്ക്കായി സൈബര്‍ ലോകം.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

Leave a Comment