മുഴുവൻ കൊത്ത് പണികളാൽ തീർത്ത ഈ മണ്ഡപം എവിടെ ആണെന്ന് അറിയാമോ

ചിലപ്പോൾ ഒന്നിലധികം സിനിമകളിൽ ഒരേ സ്ഥലങ്ങൾ കാണിക്കുന്നത് പലപ്പോഴും പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. അതിൽ പലതും വളരെ പെട്ടന്ന് തന്നെ ആണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നതും. വരിക്കാശ്ശേരി മന ഒക്കെ അത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയത് സ്ഥലങ്ങൾ ആണ്. മിക്ക സിനിമകളിലും ഒരേ ലൊക്കേഷനുകൾ കാണിക്കാറുണ്ട്. അത്തരത്തിൽ ഒരു ലൊക്കേഷനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സെർ ജെയിം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രാരവേണു (മിസ്റ്റർ ബട്ലർ) ദ്വാദശിയിൽ (മധുരനൊമ്പരക്കാറ്റ് ) പൂച്ച പെണ്ണേ (പട്ടാഭിഷേകം ) ഹരിമുരളീരവം(ആറാം തമ്പുരാൻ ) ഗാനരംഗങ്ങളിൽ കാണിക്കുന്ന, നിറയെ കൊത്തുപണികൾ ഉള്ള മണ്ഡപം എവിടെയാണ് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

മഹാബലിപുരത്ത് ആണ് ഈ മണ്ഡപം സ്ഥിതി ചെയ്യുന്നത്, വള്ളുവർ കോട്ടം, ചെന്നൈ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. എന്നാൽ ഇത് എവിടെ ആണ് എന്നുള്ളത്തിന്റെ കൃത്യമായ ഉത്തരം ആരും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒരു കാലത്ത് മിക്ക മലയാള സിനിമകളുടെയും ഗാന രംഗങ്ങളിലും ഈ മണ്ഡപം കാണിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യം ആണ്. മാത്രവുമല്ല കൊത്ത് പണികൾ കൊണ്ട് സന്തുഷ്ട്ടമായ ഈ മണ്ഡപം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Leave a Comment