റോഷാക്കിലെ ഇദ്ദേഹത്തിന്റെ അഭിനയം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഒരു ആർട്ടിസ്റ്റിന്റെ കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

റാഫി മുഹമ്മദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോഷാക്കിൽ ബാലൻ ചേട്ടനായി തകർത്തഭിനയിച്ച ഈ നടൻ ആരാണ്. വേറെ ഏതെങ്കിലും ചിത്രത്തിലുണ്ടായിരുന്നോ എന്നാണ് ഇദ്ദേഹത്തെ കുറിച്ച് ചോദിച്ചിരിക്കുന്നത്. മറിമായം വളരെ പോപ്പുലർ ആയ ഷോ ആണെന്ന എന്റെ ധാരണ തെറ്റാണല്ലേ, മാറിമായതിന്റെ ഒരു ഷോര്ട്ട് ക്ലിപ്പ് എങ്കിലും കാണാതെ ഒരുദിവസവും കടന്നുപോയിട്ടില്ല. അതുപോലും കാണാത്തവരും ഉണ്ടല്ലേ.

മണി ഷൊർണൂർ. മാറിമായത്തിൽ ദൊരെ എന്നൊരു തമിഴ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ എപ്പിസോഡ് ഒന്ന് കണ്ടുനോക്ക്, മണി ഷൊർണൂർ മറിമായം. ഇതേ പേരിൽ ഒരു സിനിമാ അണിയറപ്രവർത്തകനും ഉണ്ടായിരുന്നു, മണി ഷൊർണൂർ എന്ന് പേര്. മിമിക്രി വേദിയിലും ടി വി സീരിയലുകളിലും സജീവ സാന്നിധ്യം, മറിമായത്തിലെ ഇദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ ഒക്കെ കരുതാറുണ്ട്. ഇവരൊക്കെ എന്നേ സിനിമകളിൽ എത്തേണ്ടവരാണെന്ന്. റോഷാക്ക് സിനിമയുടെ ഒരു പുതുമ തന്നെ സ്ഥിരം ബെൽറ്റിൽ ഉള്ള ആൾക്കാർ അല്ലെന്നുള്ളതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment