ഒരു രംഗത്തിൽ പോലും പ്രത്യക്ഷപെടാതിരിക്കുകയും ഇത്രയേറെ പ്രീതി നേടുകയും ചെയ്ത കഥാപാത്രം വേറെ ഉണ്ടോ

റീലീസ് ചെയ്തു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള പ്രേക്ഷകർക്ക് എന്നും വിസ്മയം ആകുന്ന ചിത്രം ആണ് മണിച്ചിത്രതാഴ്. ശോഭനയുടെ അഭിനയ മികവും നൃത്തവും അനായാസം അവതരിപ്പിക്കാൻ മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നു എങ്കിൽ ചിത്രത്തിന് ഇത്രയേറെ ജനപ്രീതി ലഭിക്കില്ലായിരുന്നു എന്ന് തന്നെ പറയാം.

മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാള സിനിമ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ എന്ന പദവി കഴിഞ്ഞ മുപ്പത് കൊല്ലമായി കയ്യടക്കി വെച്ചിരിക്കുകയാണ് മണിച്ചിത്രത്താഴ്. നിരവധി അവാര്ഡുകൾക്കും ചിത്രം അർഹത നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. രഘു നന്ദൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു രംഗത്തിൽ പോലും പ്രത്യക്ഷപെടാതിരിക്കുകയും എന്നാൽ വളരെ അധികം ജനപ്രീതി ലഭിക്കുകയും ചെയ്ത കഥാപാത്രങ്ങൾ പങ്ക് വെയ്ക്കു. നാഗവല്ലിയുടെ ചിത്രം ആരെയെങ്കിലും മനസ്സിൽ കണ്ട് വരച്ചതാണോ. പണ്ട് തൊട്ടേ ഉള്ള സംശയം ആണ് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. മണിച്ചിത്ര താഴിൽ പെയിന്റ് പണിക് വന്നവർ, ഇന്നസെന്റ് അത്രയും കാറി കൂവി വിളിച്ചിട്ടും പണിയുടെ ഇടയ്ക്ക് അവന്മാർ എവിടെ മുങ്ങി ആവോ, നാഗവല്ലിയുടെ ചിത്രം കാണുമ്പൊ എപ്പോഴും “കൊട്ടാരം വീട്ടിലെ അപ്പുട്ടന്”‍ ഫെയിം ശ്രുതി യെ പോലെ തോന്നും, വരച്ചത് ആരാണെങ്കിലും വൻ അബദ്ധമാണ് ഈ ചിത്രം. ഭരതനാട്യത്തിനു പണ്ട് ഇങ്ങനെ ഒരു കോസ്റ്റ്യൂം ഇല്ലായിരുന്നു. ഇത് തികച്ചും ആധുനികമാണ്.ബാലസരസ്വതി പോലും ഒരു സാരി ചുറ്റുകയായിരുന്നു. തയ്ച്ചെടുത്ത കോസ്റ്റ്യൂം വന്നിട്ട് അധികകാലം ആയില്ല. ആ മേലാക്ക് ‘വി’ പോലെ മടക്കി ഇടുന്നത് ആണെങ്കിലോ വളരെ അടുത്ത കാലത്തെ ഡിസൈൻ ആണ്.

ഈ ചിത്രത്തിന്റെ ആർട് ഡയറക്ടർ ആയ ശ്രീ മണിസുചിത്രയുടെ ഫാദർ ഇൻ ലോ ആർട്ടിസ്റ്റ് ആർ മാധവൻ സാർ വരച്ച ചിത്രമാണ്. മോഡൽ ഇല്ലായിരുന്നു വരയ്ക്കുമ്പോൾ എന്നാണ് അറിഞ്ഞത്..കൊറേ മോഡലുകൾ വരച്ചാണ് ഇപ്പോൾ ഉള്ളത്തിലേക്ക് എത്തിയത് .ഇവർ കുടുംബപരമായി ആർട്ടിസ്റ്റുകൾ ആണ്. രാജകൊട്ടാരങ്ങളിൽ ഒക്കെ ശിൽപ ചിത്ര പണികൾ ഒക്കെ ചെയ്തിരുന്നവർ ആയിരുന്നു പാരമ്പര്യമായിട്ടു. സജിൻ രാജ് ദേ നിങ്ങേ എഡിറ്റ് ചെയ്ത് സ്റ്റിൽ ആക്കിയ പടം സിൽമേൽ എടുത്തു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment