ലോകത്തിൽ ഒരു ഭാര്യയും ഭർത്താവും മനസ്സ് കൊണ്ട് ഇത്രയുമാഴത്തിൽ പരസ്പരം മനസ്സിലാക്കിയിട്ടുണ്ടാവില്ല

മണിച്ചിത്രത്താഴ് സിനിമ ഇന്നും പ്രേക്ഷകർക്ക് ഒരു അത്ഭുതം ആണ്. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്. ഗംഗയെയും നകുലനെയും സണ്ണിയേയും നാഗവല്ലിയേയും എല്ലാം പ്രേക്ഷകർക്ക് ഇന്നും ഇഷ്ട്ട കഥാപാത്രങ്ങൾ ആണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്.

ഗ്ലാഡ്‌വിൻ ഷരൂൺ ഷാജി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രമെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ഉത്തരമായി പറയുന്ന മണിച്ചിത്രത്താഴ് റിലീസായിട്ട് 28 വർഷം. മറ്റൊരാൾക്കും ചെയ്യാൻ പറ്റാത്ത വിധം ചെയ്ത് വെച്ചേക്കുന്ന ശോഭനയുടെ കരിയർ ബെസ്റ്റ് പ്രകടനം. മലയാളത്തിൽ മോഹൻലാലിനെ കൊണ്ട് മാത്രം സാധിക്കുന്ന ഡോക്ടർ സണ്ണി.

ഇവ രണ്ടും പോലെ തന്നെ മണിച്ചിത്രത്താഴ് സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ച നകുലൻ. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ എല്ലാവരും ഓർത്തിരിക്കുന്ന ജനപ്രീതി കിട്ടിയ വേഷങ്ങളിൽ ഒന്ന്. താൻ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ ഭാര്യയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായി “അവൾ എന്നെ കൊല്ലുന്ന എങ്കിൽ കൊല്ലട്ടടാ എന്നാലും എനിക്ക് എന്റെ ഗംഗയെ തിരിച്ചു കിട്ടണം” എന്നു പറയുന്ന നകുലനും.

“പക്ഷേ എത്ര ജന്മങ്ങളും നന്ദി പറഞ്ഞാലും തീരാത്തത് എന്റെ നകുലേട്ടനോടാണ്. എന്നെ ഇത്രയധികം സ്നേഹിച്ചതിന്” എന്നുപറഞ്ഞ് ആ സ്നേഹം തിരിച്ചറിയുന്ന ഗംഗയും മലയാള സിനിമയിലെ ഐക്കണിക് പെയർസിൽ ഒന്നാണ്. നകുലനെയും ഗംഗയെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മണിച്ചിത്രത്താഴ് എന്ന സിനിമയെപ്പറ്റി പറയുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്ന സീനും ഗംഗ ഇപ്പൊ പോവണ്ട എന്ന് നകുലൻ പറയുന്നതും വിടമാട്ടെ എന്നു ഗംഗ തിരിച്ചു പറയുന്നതുമായ ആ ഒരു സീൻ ആയിരിക്കും.

“ലോകത്തിൽ ഒരു ഭാര്യയും ഭർത്താവും മനസ്സ് കൊണ്ട് ഇത്രയുമാഴത്തിൽ പരസ്പരം മനസ്സിലാക്കിയിട്ടുണ്ടാവില്ല” സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഡോക്ടർ സണ്ണി പറയുന്നതുപോലെ അത്രയും ആഴത്തിൽ ഉള്ളതായിരുന്നു അവർ തമ്മിലുള്ള സ്നേഹം. ഈ സിനിമ ഇത്ര വലിയ വിജയം ആവാൻ കാരണമായ ആ ക്ലൈമാക്സും നിർദ്ദേശിച്ചത് സുരേഷ് ഗോപിയാണ് എന്നുമാണ് പോസ്റ്റ്.

Leave a Comment