റീലീസ് ചെയ്തു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള പ്രേക്ഷകർക്ക് എന്നും വിസ്മയം ആകുന്ന ചിത്രം ആണ് മണിച്ചിത്രതാഴ്. ശോഭനയുടെ അഭിനയ മികവും നൃത്തവും അനായാസം അവതരിപ്പിക്കാൻ മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നു എങ്കിൽ ചിത്രത്തിന് ഇത്രയേറെ ജനപ്രീതി ലഭിക്കില്ലായിരുന്നു എന്ന് തന്നെ പറയാം. മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
മലയാള സിനിമ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ എന്ന പദവി കഴിഞ്ഞ മുപ്പത് കൊല്ലമായി കയ്യടക്കി വെച്ചിരിക്കുകയാണ് മണിച്ചിത്രത്താഴ്. നിരവധി അവാര്ഡുകൾക്കും ചിത്രം അർഹത നേടിയിരുന്നു. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം ആണ് ഉള്ളത്. എത്ര കണ്ടാലും മതി വരാത്ത ചിത്രത്തിൽ ഒന്നാണ് മലയാളികൾക്ക് മണിച്ചിത്രത്താഴ്.
ചിത്രം തമിഴിലേക്കും മറ്റും റീമേക്ക് ചെയ്തിരുന്നു. അതിനും മികച്ച പ്രതികരണം ആണ് ലഭിച്ചിട്ടുള്ളത്.ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മണിച്ചിത്രത്താഴിലെ ഒരു സംശയം ആണ്. പടത്തിന്റെ അവസാനം ഡോക്ടർ സണ്ണി പപ്പുവിന്റെ തലയിൽ ഒരു പ്രത്യേക രീതിയിൽ കൊട്ടി ഭ്രാന്ത് മാറ്റി കൊടുക്കുന്നുണ്ട്.
അപ്പോൾ സണ്ണിക്ക് നിമിഷങ്ങൾക്കുള്ളിൽ പപ്പുവിന്റെ രോഗം മാറ്റി കൊടുക്കാൻ പറ്റുമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് സണ്ണി അത് ആദ്യമൊന്നും ചെയ്തില്ല? പപ്പുവിന് രോഗം വന്ന അവസ്ഥ ഒന്നു നോക്കാം. നകുലൻ ഒക്കെ വരുന്നതിന് മുൻപേ തന്നെ പൂജയും കാര്യങ്ങളുമായി തെക്കിനിയിലേക്ക് വരുന്ന സമയം ആരെയോ കണ്ടു പേടിച്ചിട്ടാണ് പപ്പുവിന് നൊസ്സ് വരുന്നത്. ഒരു പക്ഷെ അത് ചെയ്തത് ഗംഗക്ക് മുൻപ് നാഗവല്ലിയായി മാറിയ മറ്റാരെങ്കിലും ആയിരിക്കും. അപ്പോൾ ഒരു കാര്യം അനുമാനിക്കാം.
ശ്രീദേവി ആയിരുന്നു നഗവല്ലിയായി ആദ്യം എല്ലാവരെയും പേടിപ്പിച്ചത്. ശ്രീദേവിയെ കണ്ടാണ് പപ്പുവിന് ഭ്രാന്ത് പിടിക്കുന്നത്.പക്ഷേ പിന്നീട് ഗംഗ വന്നിട്ട് നാഗവല്ലി യായി സ്വയം അവരോധിക്കുന്നു. ഡോക്ടർസണ്ണിക്ക് ഇത് പിന്നീട് മനസിലായി. ശ്രീദേവിയെ ഇഷ്ട്ടം ആയതുകൊണ്ടാണ് സണ്ണി ഇത് മറ്റൊരാളോട് പറയാഞ്ഞത്. അത് കൊണ്ടാണ് പപ്പൂവിനെ ആദ്യം ചികിത്സ കൊടുക്കാഞ്ഞത്. ശ്രീദേവിയുടെ ഈ രഹസ്വം ഇരു ചെവി അറിയാതെ സണ്ണി സൂക്ഷിച്ചു എന്നുമാണ് പോസ്റ്റ്.