റീലീസ് ചെയ്തു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള പ്രേക്ഷകർക്ക് എന്നും വിസ്മയം ആകുന്ന ചിത്രം ആണ് മണിച്ചിത്രതാഴ്. ശോഭനയുടെ അഭിനയ മികവും നൃത്തവും അനായാസം അവതരിപ്പിക്കാൻ മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നു എങ്കിൽ ചിത്രത്തിന് ഇത്രയേറെ ജനപ്രീതി ലഭിക്കില്ലായിരുന്നു എന്ന് തന്നെ പറയാം. മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാള സിനിമ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ എന്ന പദവി കഴിഞ്ഞ മുപ്പത് കൊല്ലമായി കയ്യടക്കി വെച്ചിരിക്കുകയാണ് മണിച്ചിത്രത്താഴ്. നിരവധി അവാര്ഡുകൾക്കും ചിത്രം അർഹത നേടിയിരുന്നു.
ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഇന്നും മലയാളി പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം ആണ് ഉള്ളത്. എത്ര കണ്ടാലും മതി വരാത്ത ചിത്രത്തിൽ ഒന്നാണ് മലയാളികൾക്ക് മണിച്ചിത്രത്താഴ്. ചിത്രം തമിഴിലേക്കും മറ്റും റീമേക്ക് ചെയ്തിരുന്നു. അതിനും മികച്ച പ്രതികരണം ആണ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ അധികം ആണ് ശ്രദ്ധിക്കാത്ത ഒരു കാര്യത്തെ കുറിച്ച് ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമ ചിത്രീകരിച്ചിരിക്കുന്ന മാടമ്പള്ളി എന്ന ഒരു മനയെ കേന്ദ്രീകരിച്ചാണ്. എന്നാൽ മാടമ്പള്ളി മനയായി ചിത്രത്തിൽ കാണിക്കുന്നത് രണ്ടു കൊട്ടാരങ്ങൾ ആണ്.
ഒന്ന് വർക്കലയിൽ ഉള്ള പത്മനാഭപുരം കൊട്ടാരവും മറ്റൊന്ന് തൃപ്പൂണിത്തുറയിലെ ഹിൽ പാലസും. ഇവ തമ്മിലുള്ള ദൂരം ഏകദേശം 260 കിലോമീറ്റെർ ആണ്. സിനിമയിൽ മോഹൻലാലിന്റെ ഇൻട്രൊ സീൻ ചിത്രീകരിച്ചിരിക്കുന്നത് ഹിൽ പാലസിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ തൊട്ടുപുറകിന് അല്ലിയെ രക്ഷിക്കാൻ വേണ്ടി മോഹൻലാലും സുരേഷ് ഗോപിയും ഓടി പോകുന്ന രംഗം കാണിക്കുന്നത് പത്മനാഭപുരം കൊട്ടാരത്തിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 260 കിലോമീറ്റെർ വ്യത്യാസത്തിൽ ഉള്ള രണ്ടു കൊട്ടാരങ്ങൾ ഒരു ഒറ്റ മാടമ്പള്ളി മനയായി ചിത്രീകരിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഡയറക്ടർ ഫാസിൽ. സത്യത്തിൽ ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും അധികം ആർക്കും അറിയാത്ത ഒരു കാര്യം ആയിരുന്നു ഇത്.