ആ വേഷം സൗബിനിലേക്ക് പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞോളു

സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ജിതിൻ ജോസഫിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, മണികണ്ഠൻ ആചാരിയുടെ ഫിലിം ബീറ്റ് ഇന്റർവ്യൂ കാണാൻ ഇടയായി. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ നിസ്സഹായതയും നിരാശയുമെല്ലാം അതിൽ കാണാനായി. മലയാള സിനിമയിൽ തനിക്കു ഇപ്പോൾ നല്ല റോളുകൾ ലഭിക്കുന്നില്ലെന്നും സാറ്റലൈറ്റ് മൂല്യം ഇല്ലാത്തതാണ് കാരണമായി പറയുന്നതെന്നും അദ്ദേഹം പരിതപിക്കുന്നു. ഇലവീഴാ പൂഞ്ചിറയുടെ സ്ക്രിപ്റ്റുമായി ഷാഹി കബീർ ആദ്യം എത്തിയത് മണികണ്ഠന്റെ അടുത്തായിരുന്നു. പ്രൊഡ്യൂസറെ കിട്ടാൻ രണ്ടു പേരും ശ്രമിച്ചെങ്കിലും, എന്റെ പേര് കേട്ടപ്പോൾ പലരുടെയും മുഖം മാറി എന്ന് മണികണ്ഠൻ തുറന്നു പറയുന്നു.

മാർക്കറ്റ് വാല്യൂ ഇല്ല എന്ന കാരണത്താൽ കയ്യിൽ വന്ന നല്ല സ്ക്രിപ്റ്റ് സൗബിൻ ഷാഹിറിലേക്ക് പോകുന്നത് നോക്കി നിസ്സഹായനായി നിൽക്കാനേ അദ്ദേഹത്തിന് സാധിച്ചൊള്ളു. പഴ്സണലി, മണികണ്ഠനെക്കാൾ മികച്ച നടനാണ് സൗബിൻ എന്ന് വിശ്വസിക്കുന്നില്ല. പക്ഷെ മണികണ്ഠനില്ലാത്ത സിനിമ ബന്ധങ്ങളും വിപുലമായ സൗഹൃദങ്ങളും സൗബിനുണ്ട്. സുഹൃത്തുക്കളുടെ സിനിമയിൽ തീരെ ആപ്റ്റ് അല്ലാതിരുന്നിട്ടു പോലും സൗബിനു ഇമ്പോര്ടന്റ്റ് കാരക്ടർസ് കിട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെയാണ് മണികണ്ഠനെ പോലെയുള്ള ആളുകൾ തഴയപ്പെടുന്നത്. റെക്കമെന്റ് ചെയ്യാനും സപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനാരും ഇല്ല. സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ചു നിൽക്കുന്ന അദ്ദേഹത്തെ ഒക്കെ വാല്യൂ ഇല്ല എന്ന് മുഖത്തു നോക്കി പറഞ്ഞു നിഷ്കരുണം ഒഴിവാക്കുമ്പോൾ, പച്ചയായ തിരസ്കരണം ഒരു മനുഷ്യനെ എത്രത്തോളം മാനസികമായി തകർക്കും എന്ന് പലരും ചിന്തിക്കുന്നില്ല.

മണികണ്ഠനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ല, നല്ല നടനാ യിരുന്നു എന്നൊക്കെ ഞാൻ മരിച്ച ശേഷമേ നിങ്ങൾ പറയുകയുള്ളോ എന്ന് അദ്ദേഹം ചങ്ക് തകർന്നു ചോദിക്കുകയാണ്. ചെറിയ ചെറിയ റോളുകൾ ചെയ്തു ചെയ്തു തീരെ ചെറുതായി. പിന്നെയും ചെറുതായി അവസാനം എല്ലാവരുടെയും ഓർമയിൽ നിന്ന് താൻ മാഞ്ഞു പോകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. ദയവു ചെയ്തു പെയിന്റിംഗും കാറ്ററിങ്ങും ഒക്കെ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവർക്ക് റോൾ കൊടുക്കരുതേ എന്നദ്ദേഹം അപേക്ഷിക്കുകയാണ്.. കാരണം കുറച്ചു സിനിമകൾക്ക് ശേഷം അവസരം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന വീഴ്ച അവർക്കു താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും. ഇദ്ദേഹത്തെ പോലുള്ളവരെ മലയാള സിനിമ ചേർത്ത് നിർത്തിയാൽ സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്ന വിശ്വസിക്കുന്ന , സിനിമ സ്വപ്നം കാണുന്ന ഒട്ടേറെ പേർക്ക് പ്രചോദനം ആകും.

ഉദയനാണ് താരത്തിൽ പറയുന്ന പോലെ ഒരു വെള്ളിയാഴ്ച മതി സിനിമാക്കാരന്റെ തലവര മാറാൻ. മണികണ്ഠൻ ആചാരിയുടെ കരിയറിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ആഗ്രഹിക്കുന്നു. നിങ്ങ എങ്ങും പോവില്ല ബാലൻ ചേട്ടാ. ഇവിടെ ഒക്കെ തന്നെ കാണും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്. ആദ്യ പടത്തിൽ തന്നെ വളരെ ലൗഡ് ആയിട്ടുള്ള റോൾ ചെയ്തവരുടെയൊക്കെ അവസ്ഥ ഇതാണ്. ഉദാ അപ്പാനി ശരത്. അങ്കമാലി ക്ക് ശേഷം ഒരുപാട് സിനിമകൾ വന്നെങ്കിലും അതൊന്നും ഒട്ടും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.വട്ട പൂജ്യത്തിൽ നിന്നും പുള്ളി ഇവിടേം വരെ എത്തിയില്ലേ?? പുള്ളിയുടെ സമയം വരും. പിന്നെ സിനിമയ്ക്കുള്ളിലെ പൊളിറ്റിക്സ് സിനിമാ കഥയേക്കാൾ കോമെഡിയും ട്രാജഡിയുമാണ്.

സൗബിനെ കണ്ടത് കൊണ്ട് മാത്രം ഓ ടി ടി യിൽ വന്നാ പോലും കാണാൻ തോന്നാത്ത സിനിമയാണ് ഇലവീഴാപൂഞ്ചിറ. കണ്ടിട്ടില്ലെങ്കിലും പറയാനാവും, മണികണ്ഠനെന്നല്ല വേറെ ആര് ചെയ്താലും ആ പടം തീർച്ചയായും സൗബിനേക്കാൾ നന്നായി ചെയ്യും. ആ സിനിമക്ക് നൽകിയ അർഹിക്കുന്ന പരാജയം തന്നെയാണ് സൗഹൃദത്തിൻ്റെ പേരിൽ പ്രേക്ഷകരെ കൊണ്ട് ഒരുത്തനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്താൻ ശ്രമിക്കുന്ന സിനിമാ ഫീൽഡിലെ സൗബിൻ്റെ ചങ്ങായിമാർക്കുള്ള മറുപടി, സിനിമയിൽ നല്ല ബന്ധങ്ങൾ ഇല്ലാ എന്നുള്ളത് സത്യം. ബട്ട്‌ നമ്മുടെ ആവിശ്യത്തിന് തീർച്ചയായും ബന്ധങ്ങൾ ഉണ്ടാക്കണം. അവസരങ്ങൾ അങ്ങോട്ട് പോയി ചോദിച്ചു വാങ്ങണം. ഇത്രയും പറയാൻ കാരണം, മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി വരെ ഇപ്പോഴും അവസരങ്ങൾ ചോദിച്ചു അഭിനയിക്കുന്ന വ്യക്തിത്വത്തത്തിന്റെ ഉടമയാണ്. സിനിമയാണ് നമ്മുടെ ജീവിതം എന്ന് കരുതി അങ്ങ് ഇറങ്ങുക തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment