Big Boss

ബിഗ്‌ബോസ് വീട്ടില്‍ വേറിട്ടൊരു ലേലം വിളി; ആവേശത്തില്‍ മത്സരാര്‍ത്ഥികള്‍

ബിഗ്‌ബോസ് മൂന്നിന്റെ വിജയിയെ കണ്ടെത്താന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമെ ബാക്കി ഉള്ളു. പതിനൊന്നാം ആഴ്ചയുടെ വാരാന്ത്യത്തില്‍ ബിഗ്‌ബോസ് വീട്ടില്‍ വേറിട്ടൊരു ലേലം വിളിയാണ് പ്രേക്ഷകര്‍ കണ്ടത്. ബിഗ്‌ബോസ് വീട്ടിനുള്ളിലെ ചെറിയ ഷോ പീസ് ഐറ്റങ്ങളായിരുന്നു ലേലത്തിന് വെച്ചത്. അതില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുകള്‍ ലേലം വിളിച്ചെടുക്കാമായിരുന്നു. ഇതിനായി ആദ്യം അവതാരകന്‍ ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഇരുനൂറ് പോയിന്റുകള്‍ കൊടുത്തു. ആവേശകരമായ ലേലം വിളികളാണ് ബിഗ്‌ബോസ് വീട്ടില്‍ പിന്നീട് നടന്നത്.

 

 

അതേസമയം വീട്ടിനുള്ളിലെ കുതിരയെ ആണ് മണിക്കുട്ടന്‍ വാശിയേറിയ ലേലം വിളിയില്‍ സ്വന്തമാക്കിയത്. കുതിര തനിക്ക് തന്നെ കിട്ടണമെന്ന് ദൃടനിശ്ചയത്തോടെയുള്ള മണിക്കുട്ടന്റെ ലേലം വിളി കണ്ട് മോഹന്‍ലാല്‍ എന്താ മണിക്കുട്ട ഇത് സ്വന്തമാക്കിയതെന്ന് ചോദിച്ചപ്പോള്‍ ഡിംപലിന് ഏറ്റവും ഇഷ്ടമുള്ളതായത് കൊണ്ടാണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തുടര്‍ന്ന് ഡിംപലിന് ഇത് കൊടുക്കുമോ എ്‌നന് മോഹന്‍ലാലിന്റെ ചോദ്യത്തിന് ഡിംപലിന് ഇത് എത്തിച്ചുകൊടുക്കും എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ബിഗ്‌ബോസ് വീട്ടിലെത്തിയ ദിനം മുതല്‍ ഡിംപലിന് ഏറ്റവും പ്രിയപ്പെട്ട വസ്തുവായിരുന്നു മണിക്കുട്ടന്‍ ലേലം വിളിച്ച് സ്വന്തമാക്കിയത്.

 

 

പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയ ശക്തയായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഡിംപലിന്റെ പടിയിറക്കം മറ്റു മത്സരാര്‍ത്ഥികളെയും പ്രത്യേകിച്ച് മണിക്കുട്ടനും ആരാധകര്‍ക്കും ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഡിംപല്‍ വീണ്ടും ബിഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചു വരണമെന്നാണ് പ്രേക്ഷകുരടെയും മണിക്കുട്ടന്റെയും ആവിശ്യം. മനുഷ്യത്വം കൊണ്ടും വ്യക്തിത്വം കൊണ്ടും പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ഡിംപലിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.

 

 

ഡിംപല്‍ വീണ്ടും ബിഗ്‌ബോസിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞ് മുന്‍ ബിഗ്‌ബോസ് താരങ്ങളായ ആര്യ, പേളി തുടങ്ങിയവരും റിമി ടോമി ഉമ തുടങ്ങിയ വലിയ താര നിര തന്നെ രംഗത്തെത്തിട്ടുണ്ട്. അതേസമയം കോവിഡ് പ്രതിസ്ഥിയെ തുടര്‍ന്ന് ഷോയിലേക്ക് ഇനി തിരിച്ച് വരാന്‍ സാധ്യതയില്ലെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒട്ടും ഫാന്‍സ് ഇല്ലാതെ വന്ന് ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ താരമാണ് ഡിംപല്‍ ഭാല്‍. മലയാളം ബിഗ്‌ബോസ് കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ മത്സരാര്‍ത്ഥി എന്നാണ് ഡിംപലിനെ ആരാധകര്‍ വിശേഷിപ്പിച്ചത്. അത് ശരിവെക്കുന്ന തരത്തിലാണ് ഡിംപലിനെ ആരാധകര്‍ പിന്തുണക്കുന്നത്.

 

 

 

Trending

To Top
error: Content is protected !!