Big Boss

തന്റെ പ്രിയകൂട്ടുകാരിയെ തിരിച്ച് കൊണ്ടുവരണമെന്ന് ബിഗ്‌ബോസിനോട് അപേക്ഷിച്ച് മണിക്കുട്ടന്‍

ബിഗ്‌ബോസ് സീസണ്‍ മൂന്ന് അതി നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒത്തിരി സംഭവവികാസങ്ങളുടെ കെട്ടടങ്ങി എഴുപത്തി ആറാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ ശക്തരായ മത്സരാര്‍ത്ഥി ഇല്ലാത്ത ആദ്യ ദിനംകൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്. ഷോയില്‍ പതിവ് തെറ്റിക്കാതെ വേക്കപ് സോങ്ങ് ഉണ്ടായിരുന്നെങ്കിലും രമ്യ ഋതു, അനൂപ്, സൂര്യ തുടങ്ങിയവര്‍ ഡാന്‍സ് കളിച്ചെങ്കിലും ബാക്കി എല്ലാവരും ഡാന്‍സ് ചെയ്തില്ല. അതേസമയം വേക്കപ് സോങ്ങിനിടെ സങ്കടം അടക്കാനാവാതെ ആരും കാണാതെ പൊട്ടിക്കരയുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

 

 

തന്റെ പ്രിയ കൂട്ടുക്കാരി ഇല്ലാത്ത ആദ്യ ദിനമായിരുന്നു ഇന്നലെ. ഡിംപലിന്റെ അസാന്നിധ്യം ആ വീട്ടല്‍ ഒരു ശൂന്യത തന്നെ സൃഷ്ടിച്ചിരുന്നു. മോണിങ് ആക്ടിവിറ്റിയില്‍ കഴിഞ്ഞയുടന്‍ ഡിംപലിന്റെ പപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ഡിംപല്‍ ബിഗ്‌ബോസ് വീട്ടില്‍ ഇല്ലാത്തതിന്റെ സങ്കടവും വിടവും എല്ലാ മത്സരാര്‍ത്ഥികളെയും സാരമായി ബാധിച്ചെങ്കിലും മണിക്കുട്ടന് വല്ലാത ആഘാതമാണ് അത് സൃഷ്ടിച്ചത്. പിന്നീട് കിച്ചങ് ഏരിയ ആണ് കാണിച്ചത്. ഞങ്ങളൊക്കെ കൂടെയുണ്ട് എവിടെ ആണെങ്കിലും സ്‌ട്രോങ്ങ് ആയി നില്‍ക്കണമെന്നും ശരീരം ഇട്ട് ഉലക്കരുത്, എന്നും സായി ക്യാമറ നോക്കി പറഞ്ഞു.

 

 

അതേസമയം വിഷത്തില്‍ ഇരിക്കുന്ന മണിക്കുട്ടന്റെ അടുത്ത് എന്തുപറ്റി എന്ന് ചോദിച്ച് ഋതു കടന്ന് ചെന്നു. ഡിംപലിന്റെ വീട്ടിലെ അവസ്ഥ എന്തായിരിക്കും എന്ന് താന്‍ ആലോചിക്കുകയാണ് എന്ന് മണിക്കുട്ടന്‍ പറയുന്നു. അവള്‍ തിരിച്ചുവരും തീര്‍ച്ചയായും എന്നും ഇരുവരും ചര്‍ച്ച ചെയ്യുന്നു. പിന്നീട് ബിഗ്‌ബോസ് വീട്ടില്‍ നടന്ന സ്പണ്‍സര്‍ ടാസ്‌ക്കായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയെകുറിച്ച് പറയാനുള്ള അവസരം ആണ് പിന്നീട് ബിഗ് ബോസ് നല്‍കിയത്. പലരും പല പേരുകള്‍ പറഞ്ഞെങ്കിലും തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ഡിംപല്‍ ആണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

 

 

ഡിംപല്‍ ഇവിടെ ഇല്ലെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണവള്‍. സങ്കടത്തിലിരിക്കുമ്പോ ഡിംപലിന്റെ ഒരു ചിരി മതി എന്നെക്കെയാണ് വികാരനിര്‍ഭരമായി മണിക്കുട്ടന്‍ പറഞ്ഞത്. തുടര്‍ന്ന് ഡിംപലിനെ തിരികെ എത്തിക്കണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അപേക്ഷിക്കുന്നു. അവള്‍ ടൈറ്റില്‍ വിന്നര്‍ അയാള്‍ ബിഗ് ബോസ് മലയാളത്തിലെ ചരിത്ര നിമിഷം ആകുമെന്നും മണിക്കുട്ടന്‍ പറയുന്നു.

Trending

To Top
error: Content is protected !!