അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി, സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് മണിക്കുട്ടൻ. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം സിനിമയിലേക്കും താരം എത്തുകയായിരുന്നു. നായകാനായും കൂട്ടുകാരനായും എല്ലാം സിനിമയിൽ സജീവമായി നിൽക്കുകയാണ് താരം. ബിഗ് ബോസ് സീസൺ 3 യിൽ മണികുട്ടനും മത്സരിച്ചിരുന്നു. മികച്ച പിന്തുണ ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ  ഗെയിമും പൂർത്തിയാക്കിയ മണിക്കുട്ടൻ തന്നെ ആയിരുന്നു മൂന്നാം സീസണിൽ വിജയിയായത്. നിരവധി വോട്ടുകളുടെ പിൻബലത്തിൽ ആണ് മണിക്കുട്ടൻ വിജയിയായി മാറിയത്. പരിപാടിയുടെ അണിയറ പ്രവർത്തകർ വിജയിക്ക് സമ്മാനമായി ഫ്ലാറ്റ് ആണ് വാഗ്ദാനം നൽകിയത്. തനിക്ക് ഇത് വരെ വാഗ്ദാനം ചെയ്ത ഫ്ലാറ്റ് ലഭിച്ചിട്ടില്ല എന്ന് ഒരിക്കൽ മണിക്കുട്ടൻ തന്നെ സോഷ്യൽ മീഡിയ വഴി ആരാധകരോട് പറഞ്ഞിരുന്നു. പരുപാടിയിൽ വിജയിയായി പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തനിക് ഫ്ലാറ്റ് ലഭിച്ചില്ല എന്നാണ് താരം പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ തനിക്ക് ബിഗ് ബോസ് പറഞ്ഞ ഫ്ലാറ്റ് ലഭിച്ചിരിക്കുകയാണ് എന്നാണ് മണിക്കുട്ടൻ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ വഴിയാണ് മണിക്കുട്ടൻ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. മണികുട്ടന്റെ വാക്കുകൾ ഇങ്ങനെ, പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സസന്തോഷം എല്ലാവരേയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും വരുന്ന ഏപ്രില്‍ 2 ന് തിരുവനന്തപരും എസ്.സി.ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോവുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്’.

നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് ഈ ഫ്‌ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്. അത് അറിയിക്കേണ്ടത് എന്റെ കടമയാണ്. ഈ വിഷമഘട്ടത്തിലും എന്നോടൊപ്പം നിന്ന് എന്റെ സാഹചര്യത്തിനൊപ്പം സഹകരിച്ച ഏഷ്യാനെറ്റിനോടും കോണ്‍ഫിഡന്റ് ഗ്രൂപ്പ്് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് ്‌സിജെ സാറഇനോടും പ്രിയപ്പെട്ട ലാല്‍ സാര്‍, എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരായ നിങ്ങളോടും സ്‌നേഹം നിറഞ്ഞ നന്ദി എന്നുമാണ് താരം കുറിച്ചത്.