Big Boss

ഡിംപല്‍ എല്ലാവര്‍ക്കും മാതൃക. ഞാന്‍ അവള്‍ക്കൊപ്പം

ബിഗ്‌ബോസ്സ് ഒരാഴ്ച പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായ വഴിത്തിരുവുകളും പ്രശ്്‌നങ്ങളുമൊക്കെ ബിഗ്‌ബോസ്സ് വീട്ടില്‍ ഉടലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനകം തന്നെ ജനപ്രീതി പിടിച്ചുപറ്റിയ ഷോ അവരവരുടെ ഇഷ്ടതാരങ്ങള്‍ക്കായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരാണ് ആദ്യം വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് എന്ന കാര്യത്തിലുള്ള ടെന്‍ഷന്‍ മത്സരാര്‍ത്ഥികള്‍ക്കും അതുപോലെ അവരുടെ ആരാധകര്‍ക്കും തുടങ്ങിയിട്ടുണ്ട്.

വളരെ കുറഞ്ഞ സമയംകൊണ്ട് തന്നെ ബിഗ്‌ബോസ്സ് പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. മുന്‍പ് മലയാളി ഹൗസ്സ് എന്ന ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന തിങ്കള്‍ ഭാലിന്റെ സഹോദരി കൂടിയാണ് ഡിംപല്‍. കുട്ടികളുടെ സൈക്കോളജിസ്റ്റായി ജോലി നോക്കുന്നതിന് ഇടയിലായിരുന്നു ഡിംപലിന് ബിഗ്‌ബോസ്സിലേക്ക് ക്ഷണം വരുന്നത്. മോഡല്‍ കൂടിയാണ് ഡിംപല്‍. മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന സമയത്ത് ഡിംപല്‍ പറഞ്ഞ തന്റെ ജീവിത കഥ പ്രേക്ഷകരുടെ കണ്ണും മനസ്സും നനച്ചിരുന്നു. ഡിംപല്‍ ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ജൂലിയറ്റ് എന്ന് കൂട്ടുകാരിയെ പറ്റി പറഞ്ഞതാണ് ഏറെ ശ്രദ്ധേയമായത്. ജൂലിയറ്റിന്റെ യൂണിഫോമില്‍ ഡിംപല്‍ നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ്‌ബോസ്സിലേക്ക് എത്തിയ സിനിമാ നടി കൂടിയായ മിഷേല്‍ ആന്‍ ഡാനിയേല്‍ പ്രധാനമായും ടാര്‍ജറ്റ് ചെയ്തിരുന്നത് ഡിംപലിനെ ആയിരുന്നു. ഡിംപല്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ദൃശ്യം മോഡലില്‍ കഥകളെല്ലാം കെട്ടി ചമച്ചതാണെന്നുമായിരുന്നു പ്രധാന ആരോപണമായി മിഷേല്‍ പറഞ്ഞത്. ഡിംപല്‍ ഇതെല്ലാം കേട്ട് നിയന്ത്രണം വിട്ട് പൊട്ടി കരയുകയും ചെയ്തു. ഡിംപലിന്റെ ജനപ്രീതിയില്‍ അസൂയമൂത്തിട്ടാണ് മിഷേല്‍ ഇങ്ങെനെയൊക്കെ ചെയ്യുന്നത് എന്നായിരുന്നു ഡിംപലിന്റെ ആരാധകരുടെ പ്രതികരണം.

ബിഗ്‌ബോസ്സില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നല്ല ജനപ്രീതിയുള്ള മത്സരാര്‍ത്ഥിയാണ് നടനായ മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണിയായി മലയാളികളുടെ മനസ്സ് കവര്‍ന്ന നടന്‍ കൂടിയാണ് മണിക്കുട്ടന്‍. മണികുട്ടന്‍ ഇപ്പോള്‍ വീട്ടിനുള്ളില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒരു പെണ്‍കുട്ടി കരയുന്നത് കണ്ടാല്‍ താന്‍ അവള്‍ക്കൊപ്പമേ നില്‍ക്കൂ എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ന്യായവും നീതിയുമൊക്കെ പിന്നെ നോക്കാമെന്നും താരം പറയുന്നു. തന്റെ അടുത്ത് നിന്നിരുന്ന ഋതുമന്ത്രയോട് സംസാരിക്കുന്നതിന് ഇടയിലായിരുന്നു മണികുട്ടന്‍ പ്രതികരിച്ചത്. എന്തായാലും ആരാധകര്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.

Trending

To Top
error: Content is protected !!