വിവാഹത്തിന് മുൻപ് അമ്മമാർ പെൺകുട്ടികളെ പാചകം പഠിപ്പിക്കേണ്ടതുണ്ടോ

അമൃത ടി വി യിൽ മണിയൻ പിള്ള രാജു അവതാരകൻ ആയി എത്തുന്ന പരുപാടി ആണ് മലയാളി ദർബാർ. ഓരോ ദിവസവും സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൊണ്ട് വന്നു അവിടെ ഒത്ത് ചേർന്നിട്ടുള്ളവരുമായി ചർച്ച ചെയ്യുന്നത് ആണ് ഈ പരിപാടിയുടെ ലക്‌ഷ്യം. അത് കൊണ്ട് തന്നെ രണ്ടു പക്ഷത്തായി ആണ് ആളുകളെ ഇരുത്തുന്നതും ചർച്ച ചെയ്യുന്നതും. അത്തരത്തിൽ നടന്ന ഒരു എപ്പിസോഡിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആയിരിക്കുന്നത്. വിവാഹത്തിന് മുൻപ് അമ്മമാർ പെൺകുട്ടികളെ പാചകം പഠിപ്പിക്കേണ്ടത് ഉണ്ടോ എന്നാണ് ഈ വിഡോയിൽ ചർച്ച ചെയ്യുന്ന വിഷയം.

പൊന്നമ്മ ബാബു, മഞ്ജു പിള്ള തുടങ്ങിയവർ ഒരു പക്ഷത്തും മറ്റേ പക്ഷത്ത് കുറച്ച് പെൺകുട്ടികളും ആയിരുന്നു അണിനിരന്നത്. എന്നാൽ അവിടെ കൂടിയ പെൺകുട്ടികളിൽ ആർക്കും പാചകം അറിയില്ല എന്ന് പറയുമ്പോൾ മണിയൻപിള്ള രാജു ഉൾപ്പെടെ ഉള്ളവർ പരിഹാസ രൂപേണ തമാശകൾ പറയുന്നതും വിഡിയോയിൽ കാണാം. പാചകം അറിയാത്തത് വലിയ അഭിമാനം അല്ല എന്നും പെണ്ണായാൽ പാചകം അറിഞ്ഞിരിക്കണം എന്നുമാണ് ഇവർ വാദിക്കുന്നത്.

എന്നാൽ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പലതരം കമെന്റുകളുമായി എത്തിയത്. നമ്മളൊക്കെ പാരൽവേൾഡിലും ഇവരൊക്കെ പ്രബുദ്ധകേരളത്തിലും ജീവിക്കുന്നു, കാലഘട്ടം ആവശ്യപ്പെടുന്ന ചർച്ച. ഒരു കുലപുരുഷനും കുറേ കുലസ്ത്രീകളും. സമ്മതിച്ചു അമൃതാ ചാനലേ, പാചകം പെണ്ണുങ്ങൾക്ക്‌ മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. നമ്മൾ തന്നെ അത് ചെയ്യണം. ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തില്ലെങ്കിൽ ഭാവി സേഫ് ആവില്ല. പിന്നെ കൊച്ചിന് വാരിക്കൊടുത്തില്ലെങ്കിൽ നല്ല അമ്മയാവില്ല. ഒരു ഒലക്ക കിട്ടുവോ?

കുറച്ചു ആൺകുട്ടികളെയും ചർച്ചക്ക് ഇരുത്താത്തതെന്തുകൊണ്ടാണ്. ഇനിയുള്ള കാലം ആൺകുട്ടികൾ പാചകം പഠിച്ചില്ലെങ്കിൽ കല്യാണം കഴിഞ്ഞു പട്ടിണി കിടക്കാൻ തയ്യാറായിക്കോ. ജോലിയുള്ള പെൺകുട്ടികൾ തനിയെ തന്നെ വീട്ടുജോലി മുഴുവൻ തീർത്തു ഭർത്താവിന് ചോറ് വാരികൊടുക്കും എന്നു പ്രതീക്ഷിച്ചു ആൺകുട്ടികൾ ഇരിക്കേണ്ട. ആ കാലമൊക്കെ കഴിഞ്ഞു. ഈ ചർച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ആണെന്ന തോനുന്നത്, എപ്പോൾ വേണമെങ്കിലും പഠിക്കാവുന്നതാണ് പാചകം. അതിന് പെണ്ണാവണമെന്നില്ല.

കേരളത്തിനു വേണ്ടത് അടുക്കളയിലെ പണിയൊക്കെക്കഴിഞ്ഞ് , ചന്ദ്രനിൽ പോയി വരുന്ന പെൺകുട്ടികളെയാണ്. സന്ധ്യയ്ക്കു മുമ്പെത്താൻ മറക്കരുത്, സ്ത്രീകൾ മാത്രം പാചകം അറിഞ്ഞ പോര പുരുഷന്മാരും അറിയണം . സ്ത്രീകൾ മാത്രം എന്ന പറയുന്നത് ശരിയല്ല, ഭർത്താവിനും വീട്ടുകാർക്കും വെച്ച് വേളമ്പി കൊടുക്കാൻ അല്ലല്ലോ കല്യാണം കഴിക്കുന്നത്.അപമാനകരം ചർച്ച തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.

 

Leave a Comment