Celebrity updates

മഞ്ജു വാര്യരുടെ പെട്ടന്നുള്ള ഈ മേക്കോവറിന് കാരണം എന്താണ്, മറുപടി നൽകി താരം

നിരവധി ആരാധകർ ഉള്ള അഭിനയ പ്രതിഭയാണ് മഞ്ജു വാര്യർ. ഒരുപക്ഷെ മഞ്ജുവിനെ പോലെ മറ്റൊരു നടിക്കും തിരിച്ച് വരവിൽ ഇത്രയേറെ സ്വീകാര്യത വേറെ ലഭിച്ചിട്ടുണ്ടാകില്ല. സിനിമയിൽ നിന്ന് വിട്ട് നിന്ന് പതിനാല് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ താരത്തെ കാത്തിരുന്നത് മികച്ച നായിക കഥാപാത്രങ്ങൾ തന്നെ ആണ്. സാധാരണ ഇത്തരം തിരിച്ച് വരവ് നടത്തുന്ന നടികൾക്ക് ‘അമ്മ വേഷങ്ങളോ കാരക്ടർ വേഷങ്ങളോ ആയിരിക്കുംലഭിക്കുക. എന്നാൽ അവിടെയും മഞ്ജു അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നായികയായി തന്നെയാണ് മഞ്ജു ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്ന മഞ്ജു വളരെ പെട്ടന്ന് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആണ് മഞ്ജു തന്റെ പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ ആരാധകർ താരത്തിന്റെ പിറന്നാൾ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഈ അവസരത്തിൽ തന്റെ പിറന്നാൾ ദിനത്തിൽ മഞ്ജു നൽകിയ അഭിമുഖത്തിൽ അവതാരകൻ താരത്തിനോട് ചോദിച്ച ചില ചോദ്യങ്ങളും അതിനു മഞ്ജു നൽകിയ ഉത്തരവും ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മഞ്ജു വാര്യർ ലോക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്കിൻ ട്രീറ്റ്മെന്റ് ചെയ്താണ് ഇപ്പോൾ മേക്കോവർ നടത്തിയിരിക്കുന്നത് എന്ന് കേൾക്കുന്നുണ്ടല്ലോ എന്നാണ് അവതാരകൻ താരത്തിനോട് ചോദിക്കുന്നത്. ജർമനിയോ എന്നാണ് മഞ്ജു അപ്പോൾ തിരിച്ച് ചോദിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവസാനമായി ജർമനിയിൽ പോകുന്നത് എന്നും അതിനു ശേഷം ഇന്ന് വരെ താൻ ജർമനി കണ്ടിട്ട് കൂടി ഇല്ലെന്നും ആണ് മഞ്ജു പറഞ്ഞത്. കൂടാതെ ലോക്ക്ഡൗൺ സമയത്ത് മനഃസമാധാനമായി കുറച്ച് ദിവസങ്ങൾ വീട്ടിൽ ഇരിക്കാൻ കഴിഞ്ഞെന്നും അത് തന്നെയാണ് മാറ്റത്തിന്റെ കാരണം എന്നുമാണ് മഞ്ജു മറുപടി പറഞ്ഞത്.

കൂടാതെ ഫോണിന് മഞ്ജു അഡിക്ടഡ് ആണോ എന്നും അവതാരകൻ താരത്തിനോട് ചോദിച്ചു.  ഒരിക്കലും ഞാൻ ഫോണിന് അഡിക്ടഡ് ആയ ഒരു വ്യക്തി അല്ലെന്നും എനിക്ക് വളരെ പെട്ടന്ന് തന്നെ ഫോണുമായുടെ ബന്ധം വേണ്ടെന്നു വെയ്ക്കാൻ കഴിയും എന്നും താരം പറഞ്ഞു. മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ലെങ്കിൽ ഫോൺ ഓഫ് ചെയ്തു വെയ്ക്കാനും എവിടെ എങ്കിലും ഫോൺ വെച്ചിട്ട് പോകാനും എനിക്ക് കഴിയുമെന്നും ഒരിക്കലും അതിനു യാധൊരു ബുദ്ധിമുട്ടും തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് മഞ്ജു നൽകിയ മറുപടി.

Trending

To Top
error: Content is protected !!