ഒരുപാട് തലങ്ങളിലേക്കാണ് ഈ കഥാപാത്രം ചർച്ചചെയ്യപ്പെട്ടത്

നിവിൻ പോളി നായകനായി പോലീസ് ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ആണ് ആക്ഷൻ ഹീറോ ബിജു. 2016 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രം നിരവധി നേർന്ന മുഹൂർത്തങ്ങൾ കൂടി കോർത്തിണക്കി തയാറാക്കിയത് ആണ്. നിവിൻ പോളി കൂടി നിർമ്മാണത്തിന്റെ ഭാഗമായ ചിത്രത്തിൽ നിരവധി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മികച്ച വേഷങ്ങൾ നൽകി ആണ് ഒരുക്കിയത്.

ചിത്രത്തിൽ കൂടി നിരവധി ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് ശ്രദ്ധിക്കപ്പെട്ടത്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, മഞ്ജു വാണി. ആക്ഷൻ ഹീറോ ബിജു കണ്ടവർ ഇവരെ മറക്കാൻ വഴിയില്ല.. മഞ്ജു വാണിയുടെ ആക്ഷൻ ഹീറോ ബിജു ലെ ക്യാറക്ടർ ഒരുപാട് തലങ്ങളിലേക്ക് ചർച്ചകൾ കൊണ്ട് പോയി.

വർഷങ്ങൾക് മുൻപ് സൗദാമിനി എന്ന ഹൊറർ സിനിമയിൽ ഗായികയായ് ആയിരുന്നു തുടക്കം. ജോമോന്റെ സുവിശേഷങ്ങൾ ഉൾപ്പടെ ചില ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും മഞ്ജു പ്രവർത്തിച്ചു. റോക്ക് സ്റ്റാർ എന്ന ചിത്രത്തിൽ പാട്ട് എഴുതിയിരുന്നു. ആന അലറലോടലറൽ, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മഞ്ജു സൗദി വെള്ളക്ക എന്ന റിലീസാവാൻ ഒരുങ്ങുന്ന ചിത്രത്തിലും ഉണ്ട് എന്നുമാണ് പോസ്റ്റ്.

വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ആക്ഷൻ ഹീറോ ബിജു ഇറങ്ങിയ സമയം തന്നെ ഈ താരം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമ ഇറങ്ങിയതിനു ശേഷം മഞ്ജു വാണിയുടെ അഭിമുഖങ്ങൾ ഒക്കെ വന്നിരുന്നു. മികച്ച ഒരു ഗായിക ആയ മഞ്ജു വാണി നിരവധി ചിത്രങ്ങളിൽ സംഗീത മേഖലയിൽ ഇതിനോടകം തന്നെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ആക്ഷൻ ഹീറോ ബിജുവിലെ നിഷ്ക്കളങ്കം ആയ അഭിനയത്തിൽ കൂടി തന്നെ ആണ്.

Leave a Comment