കാപ്പയിൽ നിന്ന് മഞ്ജു പിന്മാറാൻ ഉള്ള കാരണം ഇതാണോ?

കഴിഞ്ഞ ദിവസം ആണ് കാപ്പ എന്ന ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറി എന്നും പകരം മഞ്ജുവിന്റെ റോളിലേക്ക് അപർണ്ണ ബാലമുരളി എത്തുന്നു എന്നും ഉള്ള വാർത്തകൾ പ്രചരിച്ചത്. അതോടെ ചിത്രത്തിൽ നിന്ന് മഞ്ജു പിന്മാറിയത് നല്ല കാര്യം എന്നും ചിത്രവും സംവിധായകനും രക്ഷപെട്ടു എന്നും തരത്തിൽ ഉള്ള സംസാരം ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഗായത്രി കൃഷ്ണൻ എന്ന ആരാധിക. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ആണ് ഗായത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കാപ്പയിൽ നിന്ന് മഞ്ജു പിന്മാറി എന്ന് കേട്ടത് മുതൽ ചിലർ പറഞ്ഞു നടക്കുന്നത് കണ്ട് ഇനി ആ പടം രക്ഷപ്പെടും… പടത്തിന് നേട്ടമായി എന്നൊക്കെ.

ആ സിനിമയുടെ അണിയറപ്രവർത്തകർക്ക് നല്ലത് പോലെ അറിയാം ഈ പിന്മാറ്റത്തിന്റെ വ്യപത്തി, മഞ്ജു എന്ന താരം സിനിമയിൽ ഉണ്ടെങ്കിൽ അത് കുടുംബ പ്രേക്ഷകരിലും അതുപോലെ സ്ത്രീകളിലും ഉണ്ടാക്കുന്ന സ്വാധീനത എല്ലാവർക്കും അറിയാം, അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പ്രിസ്റ്റ് എന്ന ചിത്രത്തിന് മഞ്ജുവിന്റെ സാന്നിധ്യം അവർ മാർക്കറ്റ് ചെയ്ത രീതി… ഇനി മറ്റൊന്ന് മഞ്ജു ഇപ്പൊ ജോയിൻ ചെയ്തത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സ്റ്റാർ വാല്യു ഉള്ള താരത്തിന്റെ പടത്തിൽ ആണ് എല്ലാം കൊണ്ടും ഇതിനേക്കാൾ വലിയ ചിത്രം തന്നെയാണ് അത് ഈ ചിത്രം വഴി മഞ്ജുവിന് കിട്ടുന്ന റീച് അത് മഞ്ജുവിന്റേതായി പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിനും സഹായകമാക്കു എന്നതിൽ സംശയമില്ല പറഞ്ഞു വന്നത് എന്തെന്നാൽ മഞ്ജുവിന് ഈ പിന്മാറ്റം കൊണ്ട് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല നഷ്ട്ടം അവർക്ക് തന്നെയാണ്. പിന്നെ എന്ത് പറഞ്ഞാലും അംഗീകരിക്കാത്ത ടീമിസ് ഉള്ളത് അല്ല ഇത് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. എന്തൊക്കെ ആയാലും മഞ്ജു വിനെക്കാൾ ഒരു പടി അഭിനയമികവ് അപർണ തന്നെ, അയ്യേ പ്രിസ്റ്റിൽ ഇവളെ വെച്ച് എന്ത് തേങ്ങ പ്രൊമോഷൻ നടത്തുന്ന നീ ഈ പറയുന്നേ.മമ്മൂട്ടി ആ ഒറ്റ പേരെ ഉള്ളു.ഇവൾ കേന്ദ്ര കഥാപാത്രം ആയി വന്നിട്ട് ഹൌ ഓൾഡ് are ഉണ്ട് മാത്രം വിജയിച്ചു. വേറെ എല്ലാം പൊട്ടിച്ചു . പിന്നെ ഇവള്ടെ അവസാനത്തെ 2 പടം 50 ലക്ഷം പോലും കിട്ടിയില്ല.. ഇവളെ ഒകെ മെയിൻ കഥാപാത്രം ആക്കിയാൽ ആരേലും ആ പടത്തിനു കേറുമോ..ആ അവളെയാ പൻ ഇന്ത്യൻ സിനിമ ഇറക്കിക്കാൻ പോണേ. നീ ദിലീപ് ഫാൻ വല്ലോം ആണോ, വെറുപ്പിക്കൽ കാണണ്ടല്ലോ സഹോ… ജാക് nd ജിൽ കണ്ടപ്പോൾ അടിച്ചു മോന്ത പൊളിക്കാൻ തോന്നി തോന്നി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.