ഇരുപത്തോന്നാം വയസ്സിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രമാണ് കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര

മലയാള സിനിമയിലെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ മഞ്ജു ഒരുപാട് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ ആണ് മഞ്ജു അവതരിപ്പിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് മഞ്ജു വിവാഹിത ആകുന്നത്.

വിവാഹത്തോടെ താരം അഭിനയത്തോട് ഇടവേള എടുക്കുകയും ചെയ്തു. പതിനാല് വർഷക്കാലം നീണ്ടു നിന്ന വിവാഹ ബന്ധം മഞ്ജുവും ദിലീപും അവസാനിപ്പിച്ചതോടെ താരം വീണ്ടും സിനിമയിൽ തിരിച്ച് വരവ് നടത്തുകയായിരുന്നു. നിരവധി കഥാപാത്രങ്ങൾ ആണ് മഞ്ജുവിന്റെ തിരിച്ച് വരവിൽ താരത്തിന് ലഭിച്ചത്. അവ എല്ലാം തന്നെ മനോഹരമായി അവതരിപ്പിക്കാനും മഞ്ജുവിന് കഴിഞ്ഞു.

ഇന്നും നിരവധി ചിത്രങ്ങൾ ആണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തിരിച്ച് വരവിൽ ചുരുങ്ങിയ സമയം കൊണ്ട് ആണ് താരം മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി എടുത്തത്. ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മഞ്ജുവിനെ പിന്നിലാക്കാൻ മലയാള സിനിമയിൽ നിലവിൽ ഉള്ള യുവ നായികമാർക്ക് കഴിയില്ല എന്നതാണ് സത്യം. ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിയിൽ മഞ്ജുവിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

അഭിഷേക് സുരേഷ് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 21 ആം വയസ്സിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രമാണ് കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര. 20 ആം വയസ്സിൽ കന്മദത്തിലെ ഭാനു. തീർന്നില്ല….ബേത്ലെഹിമിലെ ആമി,പത്രത്തിലെ ദേവിക,കളിയാട്ടത്തിലെ താമര തുടങ്ങി ഒരുപിടി കാമ്പുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ. ഇന്ന് 20 21 വയസ്സുള്ള നായികമാർക്ക് സ്വപ്നംപോലും കാണാൻ പറ്റാത്ത കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ് ഇവയൊക്കെ. മഞ്ജു വാര്യറിന്റെ ഫസ്റ്റ് ഇന്നിങ്‌സ് ഇന്നും ഒരത്ഭുതമാണ്.

വെറും 4 വർഷം,20 ഓളം കഥാപാത്രങ്ങൾ, അതിലെ 90 ശതമാനത്തി നു മുകളിലും മികച്ച കഥാപാത്രങ്ങളും സിനിമകളും. കുറച്ചു നാളും കൂടി അന്ന് നിന്നിരുന്നെങ്കിൽ ഒരുപക്ഷെ മികച്ച നടിക്കുള്ള ദേശിയ അവാർഡ് വരെ ലഭിച്ചേനെ. ഇത്പോലത്തെ കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ് മഞ്ജു വാര്യറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്.കാരണം അപാര റേഞ്ച് ഉള്ള നടിയാണ്. സെക്കൻഡ് ഇന്നിങ്സിലും നമ്മൾ പ്രതീക്ഷിക്കുന്നത് അത് തന്നെയാണ്.അത്തരം കഥാപാത്രങ്ങൾ ഇനിയും തേടിയെത്തട്ടെ എന്നുമാണ് പോസ്റ്റ്.

Leave a Comment