പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ സജീവമാണ് താരം. സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സിനിമയിൽ മഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ സമയത്തിനിടയിൽ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആയത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം.
ഇരുവർക്കും ഒരു മകൾ കൂടി പിറന്നതോടെ കുടുംബകാര്യം നോക്കി ജീവിക്കുകയായിരുന്നു മഞ്ജു. എന്നാൽ പതിനാല് വർഷങ്ങൾക്ക് ശേഷം ഇരുവരും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും മഞ്ജു സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ വീണ്ടും താരത്തിന് സാധിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.
ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കി തിളങ്ങുകയാണ് താരം. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ മഞ്ജു പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ജു പങ്കെടുത്തപ്പോൾ ഉള്ള പരിപാടിയുടെ ഒരു പ്രോമോ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പ്രതിസന്ധികൾ എങ്ങനെ നേരിടണം എന്ന് മഞ്ജു എങ്ങനെ ആണ് പഠിച്ചത് എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മഞ്ജു മറുപടി പറയുന്നതിന്റെ വീഡിയോ ആണ് പ്രമോ ആയി പുറത്ത് വന്നിരിക്കുന്നത്.
എന്തൊക്കെ വാക്കുകൾ കേട്ടാലും മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ട്ടം വളരെ വലുത് ആണ്. ഇപ്പോഴും ആ നഷ്ട്ടം അങ്ങനെ തന്നെ കിടപ്പുണ്ട്. എങ്ങനൊക്കെയോ അതിനെ അങ്ങ് ഫേസ് ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു എന്നും ആണ് മഞ്ജു പറയുന്നത്. ഉത്രാട ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ആരെ കുറിച്ചാണ് മഞ്ജു പറഞ്ഞിരിക്കുന്നത് എന്ന് വിഡിയോയിൽ വ്യക്തമല്ല. നിരവധി പേരാണ് ഇതിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുപോലെ അളന്നു മുറിച്ച് മറുപടി പറയയുന്ന മഞ്ജുവിനെയാണ് ഞങ്ങൾക്കിഷ്ടം.
ഞങ്ങൾ യുടെ പാവം മഞ്ജു ചേച്ചിയെ കരയിപ്പിക്കുന്നു. ആ നശിച്ച കാലത്തെ ഓർത്ത് ചേച്ചി കരയുകയില്ല, നായര് കരയിച്ചേ അടങ്ങൂ.നടക്കില്ല മാഷേ.അവർ എക്ട്രാ സ്ട്രോങ്ങാണ്, മഞ്ജു കരഞ്ഞില്ലെങ്കിലും ഇങ്ങള് കരയിപ്പിക്കും റേറ്റിങ് മുക്യം ബിക്കിലെ, ജീവിതത്തിൽ എത്ര ഉയരത്തിൽ എത്തിയാലും നികത്താനാവാത്ത നഷ്ടം എന്നും സങ്കടം തന്നെ, പാവം മഞ്ജു വിനെ ഓണം ആയിട്ടു കരയിപ്പിക്കാതെ തുടങ്ങിയ കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.