അതിസുന്ദരിയായി പുത്തൻ ലുക്കിൽ മഞ്ജു വാര്യർ, മനോഹരം എന്ന് ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട മഞ്ജു ചുരുങ്ങിയ കാലം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് കഴിഞ്ഞു. മലയാള സിനിമയിൽ ആ കാലത്ത് ഉണ്ടായിരുന്ന ഒട്ടുമിക്ക നായക നടന്മാർക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള ഭാഗ്യം മഞ്ജുവിന് ലഭിച്ചു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ആണ് സിനിമയിലേക്കുള്ള തിരിച്ച് വരവ് നടത്തിയത്. തിരിച്ച് വരവിലും മികച്ച കഥാപാത്രങ്ങൾ ആണ് മഞ്ജു വാര്യരെ തേടി എത്തിയത്. രണ്ടാം വരവിലും നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചതോടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും താരത്തിന് ആരാധകർ ചാർത്തി കൊടുക്കുകയായിരുന്നു. അഭിനയത്തിൽ ആണെങ്കിലും ലുക്കിൽ ആണെങ്കിലും ഇന്നും മഞ്ജു വാര്യരെ വെല്ലാൻ മലയാള സിനിമയിൽ യുവ നായികമാർക്ക് കഴിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഗായിക മൃദുല വാര്യർ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. കേരളീയ വേഷത്തിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. ചുമപ്പ് നിറത്തിൽ ഉള്ള ചുരിദാറിൽ അതിസുന്ദരിയായ ആണ് മഞ്ജുവിനെ കാണുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആണ് മഞ്ജു വാര്യരെ ഈ ലുക്കിൽ കാണുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഈ ചിത്രങ്ങൾക് മഞ്ജുവിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്. കാശുണ്ടെങ്കിൽ എന്തായിക്കൂടാ പ്ലാസ്റ്റിക് സർജറി 50എണ്ണം കഴിഞ്ഞു രണ്ട് വീടിനുള്ള പെയിന്റ് വാരിയടിക്കും പിന്നെന്താ ചുന്ദരി അല്ലെ എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.

നല്ല അഭിനേത്രി തന്നെ പക്ഷെ സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയുടെ ഏഴയലത് വരില്ല, ഇവരെക്കണ്ടാൽ ഉള്ളതിൽ കൂടുതൽ പ്രായം തോന്നിക്കും…അതാണ്‌ സത്യം, മേക്കപ്പ് ഇട്ട് ഒരുങ്ങി നടന്നാൽ ഏത് അഴ കില്ലാത്തവർക്കും അഴകുണ്ടാകും സൗന്തര്യം അളക്കേണ്ടത് Natural ആയിട്ടാവണം, അവർ ഉണ്ടാക്കിയ പൈസക്കി അവർ ജീവിക്കുന്നു അതിനു നിങ്ങക്ക് ഒക്കെ എന്താ, ഈ പ്രായത്തിൽ ഇങ്ങനെ ഇരിക്കാൻ ഒരു കഴിവ് വേണം. മഞ്ജു ചേച്ചിയ്ക്ക് അത് ഉണ്ട്‌. അവർ അങ്ങനെ ഇരുന്നോട്ടെ, തുടങ്ങി നിരവധി കമെന്റുകൾ ആണ് മഞ്ജുവിന്റെ പോസ്റ്റിന് വരുന്നത്.