ഈ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാർ ഉണ്ട്, അത് ആരാണെന്ന് മനസ്സിലായോ

സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിട്ട് അത് ആരെന്ന് ചോദിക്കുന്നത്. ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ താരത്തെ മനസ്സിലാകും. എന്നാൽ മറ്റു ചില ഫോട്ടോകൾ കണ്ടാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്.

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും.ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ശിശുദിനമായ കഴിഞ്ഞ ദിവസം ആണ് ഇത്തരത്തിൽ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാഗ്‌നസ് എം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ മലയാളം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും സുഹൃത്തുക്കളും ഒത്തുള്ള ചിത്രം ആണ് ഇത്തരത്തിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ശിശുദിനാശംസകൾ, 1991 നവംബർ (ടി വി എം) ബാലചലച്ചിത്രമേള, കുട്ടികൾ തന്നെ ജൂറി അംഗങ്ങൾ ആയ മേളയിൽ ജൂറി അംഗം കൂടി ആയ കണ്ണൂരിൽ നിന്ന് എത്തിയ ആറാം ക്ലാസ്സുകാരി യൂ. വി മഞ്ജു (മഞ്ജു വാര്യർ ) എന്നാണ് ചിത്രത്തിനൊപ്പം ആരാധകൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയായിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്.

Leave a Comment