മഞ്ജു വാര്യർ മാത്രമല്ല, ബിന്ദു പണിക്കരും നെടുമുടി വേണുവുമെല്ലാം പരമ്പരയിൽ ഉണ്ടായിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുത്ത താരം ഇന്നും അതെ സ്ഥാനം നിലനിർത്തി വരുകയാണ്. ഇന്ന് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യരെ അറിയപ്പെടുന്നത് തന്നെ. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു എന്ന് മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു വിവാഹിത ആകുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് താരം വിട്ട് നിന്നതോടെ താരത്തിന്റെ ആരാധകരും നിരാശയിൽ ആയി. എന്നാൽ പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നതോടെ നഷ്ട്ടപെട്ടു പോയ കലാകാരിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു സിനിമ ലോകവും. ഇന്ന് തിരക്കേറിയ അഭിനേത്രികളിൽ ഒരാൾ ആണ് മഞ്ജു. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും മഞ്ജു വാര്യരുടെ ഒപ്പം നിൽക്കാൻ മറ്റൊരു യുവ നായികമാരും ഇല്ല എന്ന് പറയാം.

ഇപ്പോൾ മഞ്ജു വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച ഒരു സീരിയലിനെ കുറിച്ച് സിനിമ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് ഷിജോ മാനുവൽ എന്ന ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മഞ്ജു വാര്യർ നായികയായി അഭിനയിച്ച ‘മോഹാരവം’ എന്ന ഈ സീരിയലിന്റെ വീഡിയോ കാസറ്റ് ദുബൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് (2000- 2006) കൈവശം ഉണ്ടായിരുന്നു.

തോംസൺ ആണോ റാഫയാണോ റിലീസ് ചെയ്തതെന്ന് ഓർമ്മയില്ല. ശോഭ ബാലമുരളി പാടിയ ‘പൂത്തിരുവാതിരരാവിൽ’ എന്നൊരു നല്ല പാട്ടും സീരിയലിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. ആ വി എച്ച് എസ് കൈമോശം വന്നതിൽ നല്ല വിഷമം ഉണ്ട്. എവിടെ നിന്നെങ്കിലും ഈ സീരിയൽ വീണ്ടും കാണാൻ സാധ്യതയുണ്ടോ എന്നുമാണ് പോസ്റ്റ്. ഇതിൽ വന്നിരിക്കുന്നത് നിരവധി കമെന്റുകൾ ആണ്. നൊസ്റ്റാൾജിയ പായസവുമായി മഞ്ജു ചേച്ചി, ബിന്ദു പണിക്കരുടെ അടുത്തു വരുന്നതും,അവർ അതു മഞ്ജുവിന്റെ നെറ്ക്ക് എറിയുന്നതും ഒക്കെ ഇന്നലെ കണ്ട പോലെ ഓർമയുണ്ട്.

ഈ സീരിയൽ കണ്ടിട്ടുണ്ട്.ബിന്ദുപ്പണിക്കർ മാനസിക രോഗിയായി അഭിനയിച്ചു.നെടുമുടി വേണു വില്ലത്തരം ഉള്ള ലോറിഡ്രൈവർ, ഇന്നസെന്റിന്റെ സീരിയസ് റോൾ,ബിന്ദുപ്പണിക്കരെ സ്നേഹത്താൽ മെരുക്കിയെടുക്കുന്ന മഞ്ജുവാര്യർ.ഇവരെയെല്ലാം ഇന്നും ഓർക്കുന്നു.പൂത്തിരുവാതിര രാവിൽ ശീർഷകഗാനമായിരുന്നല്ലോ.ബിന്ദുപ്പണിക്കരും മഞ്ജുവാര്യരുമായുള്ള ആത്മബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള മറ്റൊരു ഗാനവും ഓർമ്മ വരുന്നു. ദൂരദർശനിൽ കണ്ടതാണ്. 7എപ്പിസോഡ് ആയിരുന്നു ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. ഇന്നസെന്റ് സീരിയസ് വേഷം ആയിരുന്നു. മഞ്ജു വാര്യർ സ്വന്തം ശബ്ദം ആയിരുന്നില്ല. ഡേവിസ് കാച്ചപ്പിള്ളി ആയിരുന്നു നിർമാണം തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment