മഞ്ജു വാര്യർക്ക് ഹേറ്റേഴ്‌സ് ഇല്ലാത്ത സമയത്ത് പുറത്തിറങ്ങിയ ചിത്രം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട മഞ്ജു ചുരുങ്ങിയ കാലം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് കഴിഞ്ഞു. മലയാള സിനിമയിൽ ആ കാലത്ത് ഉണ്ടായിരുന്ന ഒട്ടുമിക്ക നായക നടന്മാർക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള ഭാഗ്യം മഞ്ജുവിന് ലഭിച്ചു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു വിവാഹിത ആകുന്നത്.

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ആണ് സിനിമയിലേക്കുള്ള തിരിച്ച് വരവ് നടത്തിയത്. തിരിച്ച് വരവിലും മികച്ച കഥാപാത്രങ്ങൾ ആണ് മഞ്ജു വാര്യരെ തേടി എത്തിയത്. രണ്ടാം വരവിലും നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചതോടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും താരത്തിന് ആരാധകർ ചാർത്തി കൊടുക്കുകയായിരുന്നു.

അഭിനയത്തിൽ ആണെങ്കിലും ലുക്കിൽ ആണെങ്കിലും ഇന്നും മഞ്ജു വാര്യരെ വെല്ലാൻ മലയാള സിനിമയിൽ യുവ നായികമാർക്ക് കഴിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഞ്ജു വാര്യർക്ക് ഹേറ്റേഴ്‌സ് ഇല്ലാത്ത കാലം, ദയ.

ഒരു അറബികഥ പോലെ മനോഹരമായ ചിത്രം. പാട്ടുകൾ അതീവ ഹൃദ്യം. വലിയ ചലനം അന്ന് ബോക്സോഫീസിൽ സൃഷ്ടിച്ചില്ല എന്ന് തോന്നുന്നു. നല്ലോണം ഇഷ്ടം ഉള്ള ചിത്രം. ഇടയ്ക്ക് മഞ്ജു വാര്യർ രും ഇതൊക്കെ ഒന്ന് കണ്ടു നോക്കിയിരുന്നുവെങ്കിൽ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. കാണാൻ നല്ല രസം ആണ്.

ഈ അടുത്ത് ഏഷ്യാനെറ്റ് എച്ച് ഡി യിൽ വന്നപ്പോൾ കണ്ടിരുന്നു. നല്ല ക്വാളിറ്റി ഉള്ള കോപ്പി, മഞ്ജു കഥ തിരഞ്ഞെടുക്കുന്നതിൽ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിഇരിക്കുന്നു. തിരിച്ച് വരവിൽ മഞ്ജുവിൻ്റെ റാണിപത്മിനി മാത്രമേ ഇഷ്ട്ടം ഉള്ളൂ.. ബക്കിയൊന്നും അത്രക്ക് അങ് ഇഷ്ട്ടമായിട്ടില്ല, പടം ഇറങ്ങിയ ടൈമിൽ തന്നെ ബാലഭൂമിയിൽ നോവലും വന്നിരുന്നു. ഹിറ്റായിരുന്നു എന്നാണ് ഓർമ്മ. കാസറ്റിട്ട് പടം കാണുമ്പോൾ ആ ലാലിൻ്റെ പോർഷനിൽ വീട്ടിൽ മൊത്തം ചിരി നിർത്താൻ പറ്റാതെ ഒരു മിനിറ്റ് പോസ് ചെയ്തത് ഒക്കെ ഓർമ്മയുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment