എന്നാലും എത്ര കിലോ മുളക് ആയിരിക്കും ഈ രംഗത്തിന് വേണ്ടി ഉപയോഗിച്ചത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ആരാധക ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുങ്കണ്ടത്. മഞ്ജു വാര്യർ ആറാംതമ്പുരാനിൽ അഭിനയിച്ച പാടി തുടിയിലേതോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ഈ ഗ്രൂപ്പിൽ ജോൺ എന്ന യുവാവ് പങ്കു വെച്ചിരിക്കുന്നത്. “എന്നാലും ഇത് എത്ര കിലൊ മുളക് കാണും”. സിനിമ കാണുന്നതിനിടക്ക് ഇങ്ങനെ ചിന്തിച്ചു കാടു കേറുന്നവർ ഉണ്ടോ എന്നാണ് പോസ്റ്റ്. ഈ പോസ്റ്റിനു നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. രസകരമായ നിരവധി കമെന്റുകൾ ആണ് വരുന്നത്.

താഴെ വല്ല കച്ചിയോ വൈക്കോലോ ഒക്കെയാവും. മോളിലെ ലെയറാവും മുളക്.അല്ലാതെ ഇങ്ങനെ കുഴിഞ്ഞ് പോകാതെ മേലേ കിടക്കണേൽ കയ്യും കണക്കുമില്ലാതെ മുളക്‌ കുത്തി നിറച്ച് ഇടേണ്ടി വരും, എന്റെ സംശയം അതല്ല.. അന്ന് രാത്രി ഇവർ ഉറങ്ങിയിട്ടുണ്ടാകുമോ, മഞ്ജുവിന് നീറിയിട്ടുണ്ടാവുമോന്ന് ചിന്തിച്ചിട്ടുണ്ട്, കിലോക്കണക്കൊന്നും നോക്കില്ല. 10 ഉള്ളിവട തികച്ചുണ്ടാക്കിയാൽ നാലു ദിവസം കയ്യിൽ ഊതി ഊതി ഇരിക്കുന്ന എനിക്ക് അവരുടെ ശരീരം എത്രമാത്രം എരിഞ്ഞുകാണും എന്നേ ചിന്തിക്കാൻ പറ്റൂ. ( ഉള്ളിവടയുടെ മാവിൽ ചേർക്കുന്ന മുളക്പൊടി ആണ് വില്ലൻ. മാവ് കുഴയ്ക്കുമ്പോഴും എണ്ണയിൽ ഇടുമ്പോഴും കുറേയധികം സമയം അതുമായി ടച്ച്‌ ആകുന്നത് ), ഫുൾ കൈ ഡ്രെസ് കൊടുത്ത ഡയറക്ടർ ബ്രില്യൻസ് കാണാതെ പോകരുത്.

പുകഞ്ഞിട്ടുണ്ടാവില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നെ ആള് ഇഷ്ടനായിക മഞ്ജു വാരിയർ ആണെങ്കിലും ഈ ചെരുപ്പിടാതെ കക്കൂസിൽ ഒക്കെ പോകുന്ന കാലുകൾ ആവുമോ… ആ കാലുകൾ കൊണ്ട് ചവിട്ടിക്കേറി കാല് ചവിട്ടിത്തന്നെ അങ്ങനെ കിടക്കുന്ന.. ആ മുളകൊക്കെ ആരേലുമൊക്കെ വാങ്ങി കറിയ്ക്ക് അരച്ച് വെച്ച് തിന്നു കാണുമല്ലോ എന്നൊക്കെ ഓർത്തിട്ടുണ്ട്, Shoot കഴിഞ്ഞുള്ള അവരുടെ അവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ട്, ആരും പേടിക്കണ്ട . ഇത് കഴിഞ്ഞ് എരിയാതെ ഇരിക്കാനാണ് ഫുൾ സ്ലീവ് ബ്ലൗസ് ഇട്ടേക്കുന്നത് . രണ്ട് കാൽ പാദവും ഒരു കയ്യുടെ പുറവും മാത്രമേ മുളകുമായി ടച്ച് വരുന്നുള്ളൂ . സോ മഞ്ജു ഈസ് സേഫ് . ഈ സീൻ കാണുമ്പഴൊക്കെ അത് ചിന്തിച്ച് പല ദിവസങ്ങൾ ടെൻഷൻ അടിച്ചപ്പോ ഞാൻ തന്നെ ഗവേഷണം ചെയ്ത് കണ്ട് പിടിച്ചതാണ്, ഞാൻ ചിന്തിച്ചത് shoot കഴിഞ്ഞ് പുകച്ചിൽ മാറ്റിയത് എങ്ങനെ ആകുമെന്നാണ് തുടങ്ങി നിരവധി രസകരമായ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.