ഇന്ദ്രജാലം സിനിമയിൽ കമ്മീഷണർ ഓഫീസ് ആയി കാണിച്ച ഈ കെട്ടിടം എവിടെയാണെന്ന് അറിയാമോ

പലപ്പോഴും സിനിമയിൽ കാണിക്കുന്ന  ലൊക്കേഷനുകളും വീടുകളും എല്ലാം സിനിമയെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഒരേ ലൊക്കേഷൻ തന്നെ പല സിനിമകളിലും പതിവായി ആവർത്തിച്ച് വരാറുണ്ട്. വരിക്കാശ്ശേരി മനയൊക്കെ ഇതിനു ഉദാഹരണം ആണ്. ഇത്തരത്തിൽ പതിവ് ഷൂട്ടിങ് ലൊക്കേഷൻ ആയി വരുന്ന വീടുകൾക്ക് ആരാധകരും കൂടുതൽ ആണ്. പല വീടുകളും ഷൂട്ടിങ് ലൊക്കേഷനും ഒക്കെ ഇത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കിരൺ രാജ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ദ്രജാലം സിനിമ വെറുതെ ഒന്ന് ഓടിച്ചു കണ്ടതാണ് യൂട്യൂബിൽ.. ഡിറക്ടറുടെ പേര് സ്‌ക്രീനിൽ വന്ന ശേഷം അടുത്ത ഫ്രയിമിൽ കമ്മീഷണർ ഓഫീസായി കാണിച്ച കെട്ടിടം നല്ല പരിചയം തോന്നി. ആ തൂണുകളും മുൻപിലെ ഹാൻഡ് റെയിലും മുകളിൽ റൂഫിന് താഴെ വരുന്ന ഡിസൈനും എല്ലാം കൂടി ഒത്തു നോക്കിയപ്പോൾ സംഗതി സെയിം.

സംഭവം ഒരു സൂപ്പർ താരത്തിന്റെ വീടാണ്. കിംഗ് ഖാനെപ്പോലെ തന്നെ പ്രശസ്തമായ അദ്ദേഹത്തിന്റെ മന്നത്ത് എന്ന മെഗാ മെൻഷൻ. വില്ല വെണ്ണ അദ്ദേഹം അക്വർ ചെയ്യുന്നതിന് മുൻപെപ്പോഴോ ഷൂട്ടിംഗിനു കൊടുത്തിട്ടുണ്ടാവും. അതും ഒരു മലയാള സിനിമയ്ക്ക്. ഫാനിസം, ഫെമിനിസം റിലേറ്റഡ് ചർച്ചകളും ഫൈറ്റ്സും ഒക്കെ ഒതുങ്ങിയെങ്കിൽ അല്പം ലൊക്കേഷൻ ഫാക്ട്സ് ആയാലോ?

അങ്ങനെ ചില ഇന്റെരെസ്റ്റിംഗ് ആയ വിവരങ്ങൾ അറിയാനൊക്കെ വേണ്ടിക്കൂടി ഈ ഗ്രൂപ്പ് ഫോളോ ചെയ്യുന്ന ചിലരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നു എന്നുമാണ് പോസ്റ്റ്. എസ് ബോസ് സിനിമയിലെ “ചാന്ദ് താരെ ” ഒരു തരത്തിൽ എസ് ആർ കെ യുടെ ബോളിവുഡ് ലെ വളർച്ചയെ അനുസ്മരിപ്പിക്കുന്ന വരികൾ ഉള്ള ഒരു പാട്ടാണ്. ആ പാട്ടിൽ പുള്ളി സ്വന്തം ജീവിതത്തിൽ പിൽകാലത്ത് നേടിയെടുത്ത പലതും, നേടിയെടക്കുവാനായി ആഗ്രഹിക്കുന്ന ഒരു കഥാപാത്രമായിരന്നു.ഐറോണിക്കലി ആ പാട്ടിലും മന്നത്ത് വരുന്നുണ്ട് എന്നാണ് ഒരു ആരാധകൻ ഈ പോസ്റ്റിനു നൽകിയ കമെന്റ്. 

Leave a Comment