മനോജ് കെ ജയനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ അഭിഷേക് സുരേഷ് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ അണ്ടർ റേറ്റഡ് ആയിട്ടുള്ള നടനാണ് മനോജ് കെ ജയൻ.ഏതൊരു കഥാപാത്രവും അനായാസമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
അത് നായകനായാലും വില്ലനായാലും ഹാസ്യമായാലും വൈകല്യമുള്ള കഥാപാത്രമായാലും സ്ത്ര്യണത നിറഞ്ഞ കഥാപാത്രമായാലും ഇവിടെ ഭദ്രമാണ്.ഒരു കംപ്ലീറ്റ് വേർസറ്റൈൽ ആക്ടർ. മലയാളസിനിമ വേണ്ടരീതിയിൽ ഉപയോഗിക്കാൻ മറന്നു പോയ നടൻ. അദ്ദേഹം അർഹിക്കുന്ന കഥാപാത്രങ്ങളും പുരസ്‌കാരങ്ങളും ഇനിയും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ അനന്തഭദ്രത്തിലെ ദിഗംബരനെയാണ് ഭൂരിഭാഗം പേരും എടുത്തു പറയുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു അതിൽ.എങ്കിലും എന്റെ പേർസണൽ ഫേവറൈറ്റ് സർഗത്തിലെ കുട്ടൻ തമ്പുരാനാണ്. സർഗം വിനീതിന്റെയും രംഭയുടെയും കാരീയർ ബെസ്റ്റ് പ്രകടനം ആണെങ്കിലും സിനിമ കണ്ടു തീരുമ്പോൾ ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നത് കുട്ടൻ തമ്പുരാനാണ്.
അത് മനോജ് കെ ജയൻ എന്ന നടന്റെ വിജയം തന്നെയാണ്.ഇനിയും അദ്ദേഹത്തെത്തേടി അർഹിക്കുന്ന കഥാപാത്രങ്ങളെത്തട്ടെ എന്നുമാണ് പോസ്റ്റ്. സല്ലാപം ദിലീപ് നേക്കാൾ സ്കോർ ചെയ്തത് മനോജ് കെ ജയൻ ആണ്. പക്കാ കാസ്റ്റിംഗ്. അങ്ങേര് അതിൽ റെയിൽ ജീവനക്കാരൻ ആയി ജീവിക്കുക ആയിരുന്നു, ഹാസ്യം കട്ട വെറുപ്പീരു തന്നെ. അയാളുടെ കുഴപ്പമല്ല. ബിജു മേനോൻ ചെയ്യുമ്പോൾ അത് ശെരിയാവുന്നുമുണ്ട്. ഹെവി മേക്കപ്പ്. സിനിമ മാറിയത് മനസിലാക്കിയാൽ പുള്ളിക്കിനിയും തിളങ്ങാം.
ഹാസ്യം പുള്ളിക്ക് പാടാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഉദാഹരണം മല്ലൂ സിംഗ്. ഒരുമാതിരി ഏച്ചു കെട്ടിയതു പോലെ. ഇഷ്ടം കണ്ണൂർ എന്ന സിനിമ, കുമാരിയിലെ ഷൈൻ ടോമിന്റെ പെടാപ്പാട് കണ്ടപ്പോഴാണ്. ദിഗംബരൻ ആകാൻ വേറൊരു ഓപ്ഷൻ ഇല്ല എന്ന് ഉറപ്പായത്, എനിക്ക് അദ്ദേഹത്തിന്റെ സോപാനം ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, അഭിനയത്തിന്റെ കാര്യം വരുമ്പോൾ വളരെ ഫ്ളക്സ്കിബ്ൾ ആൻഡ് വേർസറ്റൈൽ ആക്ടർ ആണ്. ചെയ്യുന്നത് വലുതോ ചെറുതോ എഫ്ഫർട് എടുത്തു ചെയ്യും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.