ആ കാലത്ത് മലയാള സിനിമയിൽ വിലസിയ ഒട്ടുമിക്ക വില്ലന്മാരും ഈ ചിത്രത്തിൽ ഉണ്ട്

ബാബുരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് മനുഷ്യമൃഗം. വാണി വിശ്വനാഥ് നിർമ്മിച്ച ചിത്രത്തിൽ ബാബുരാജ് തന്നെ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ജോണി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ബാബുരാജ് അവതരിപ്പിച്ചത്. പൃഥ്വിരാജ് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പോ സൂര്യ മൂവീസിൽ കണ്ടു കൊണ്ട് ഇരിക്കുന്ന സിനിമ മനുഷ്യമൃഗം നല്ല അഡർ സ്ട്രോങ്ങ് ആയ കഥ മലയാളത്തിൽ വിലാസിയ കൊടുര വില്ലൻമാർ ഒട്ടു മിക്ക ആളുകളും ഇതിൽ ഉണ്ട് അഭിനയത്തിൽ ആരെയും മോശം പറയാൻ പറ്റില്ല പ്രേതെകിച്ചു ബാബുരാജ് ന്റെ.

എന്നിടും സിനിമ തിയറ്ററിൽ ഓടിയില്ല എന്നത് കഷ്ടം ആയ കാര്യം തന്നെ ആണ്. സിനിമ ക്‌ളൈമാക്സ് മാത്രം ആണ് എന്തോ എനിക്ക് പിടിക്കാതെ പോയത് അങ്ങനെ ഒരു ക്‌ളൈമാക്സ് ഇ സിനിമയിക് ചേർന്നത് അല്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

ഇന്ന് ഇറങ്ങിയെങ്കിൽ ഹിറ്റ് ആയേനെ. നല്ല മൂവി ആയിരുന്നു. പ്രമോഷൻ ഒരു അഡൻസ് ഒൺലി മൂവിടെ രീതിയിൽ ആയിരുന്നു. അതും ഒരു നെഗറ്റ്റീവ് ഫാക്ടർ ആയീ, ബാബുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്, ക്ളൈമാക്സ് കൊണ്ട് നശിപ്പിച്ചു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്.

Leave a Comment