അപ്പോഴെ പറഞ്ഞതാണ് ഈ പാട്ടൊന്നും ന്യൂയോര്‍ക്കില്‍ പോയി ഷൂട്ട് ചെയ്യണ്ട എന്ന്

മനോഹരമായ പാട്ടുകള്‍കൊണ്ടു സമ്പന്നമാണ് രണ്ടായിരത്തിയാറില്‍ റിലീസായ സില്ലിനു ഒരു കാതല്‍ എന്ന തമിഴ് ചിത്രം. ഏആര്‍ റഹ്മാന്‍ സംവിധാനം ചെയ്ത എല്ലാ പാട്ടുകളും മലയാളികള്‍ക്കിടയിലും വലിയ ഹിറ്റായിരുന്നു. സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ചു എന്ന പ്രത്യേകതകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സില്ലിനു ഒരു കാതല്‍. ഭൂമികയായിരുന്നു മറ്റൊരു നായികയായി ചിത്രത്തില്‍ എത്തിയത്. മുന്‍പേ വാ എന്‍ അന്‍പേ വാ, ന്യൂയോര്‍ക്ക് നഗരമുറങ്ങും തുടങ്ങിയ പാട്ടുകള്‍ ഇന്നും പേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പാട്ടിന്റെ ചിത്രീകരണവും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയതായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് നഗരമുറങ്ങും എന്ന പാട്ടിലെ ഒരു സീന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

ന്യൂയോര്‍ക്കാണ് പാട്ടിന്റെ പശ്ചാത്തലം. സൂര്യ ജ്യോതിക ജോഡികളാണ് പാട്ടില്‍ അഭിനയിക്കുന്നത്. ഏആര്‍ റഹ്മാന്‍ തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും. പാട്ടിലെ ഒരു സീനിലെ വളരെ രസകരമായൊരു ദൃശ്യം കണ്ട് പിടിച്ചിരിക്കുകയാണ് ചിലര്‍. ഒരു ജലാശയത്തിന്റെ കരയില്‍ സ്യൂട്ടും ധരിച്ച് പാട്ടും പാടി നില്‍ക്കുന്ന നായകനാണ് സീനില്‍. പശ്ചാത്തലത്തില്‍ വലിയൊരു ബോട്ട് നീങ്ങുന്നതും കാണാം. നായകനടുത്തേക്ക് നായിക പതിയെ നടന്ന് വരുന്നുണ്ട്. എന്നാല്‍ ഇവരെ രണ്ട് പേരെയും കൂടാതെ മൂന്നാമതൊരാള്‍ കൂടി ആ സീനില്‍ അഭിനയിച്ചിട്ടുണ്ട്. നായകനേയും നായികയേയും കടത്തിവെട്ടിയ പെര്‍ഫോമന്‍സാണ് മൂന്നാമന്‍ ആ സീനില്‍ നടത്തിയിരിക്കുന്നത്.

നായകനും നായികയും പാട്ടും പാടി ഡാന്‍സും കളിച്ച് നില്‍്ക്കുമ്പോള്‍ അവരുടെ പുറകില്‍ ജലാശയത്തിന്റെ കരയില്‍ നിന്നുകൊണ്ട് ഡ്രസ്സ് മാറുകയാണ്. അടിവസ്ത്രം മാത്രം ധരിച്ചിരിക്കുന്നയാള്‍ പാന്റ്‌സ് ഇടുന്നതാണ് കാണാന്‍ കഴിയുന്നത്. അരികില്‍ ഒരു സൈക്കിള്‍ ഇരിപ്പുണ്ട്. തലയില്‍ ചെറിയൊരു ഹെല്‍മറ്റുമുണ്ട്. നായകനും നായികയും ഇവിടെ പാട്ടുപാടി തകര്‍ക്കുമ്പോള്‍ ഇതൊന്നുമറിയാതെ അയാള്‍ അവിടെ നിന്ന് വസ്ത്രം മാറുകയാണ്. സെക്കന്റുകള്‍ മാത്രമുള്ള സീനില്‍ അത് വ്യക്തമായി കാണാനും മനസ്സിലാക്കാനും പറ്റും. ചിത്രീകരണ സമയത്ത് ഇത് ആരും അറിഞ്ഞില്ലേ എന്നായിരുന്നു പലരുടേയും സംശയം. രസകരമായ ചില കമന്റുകളും ആ വിഡീയോയ്ക്ക് താഴെ വരുന്നുണ്ട്.

ലെ തുണി മാറുന്ന ചേട്ടന്‍. ഇവനൊക്കെ റുമാന്റിക് ആയാല്‍ മനുഷ്യന് തുണി മാറാന്‍ പറ്റാത്ത അവസ്ഥയാണെല്ലോ കര്‍ത്താവെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു കമര്‍ഷ്യല്‍ മൂവിയില്‍ ഇതുപോലൊരു റിയലിസ്റ്റിക് ആയ സോങ് മൊമെന്റ് കാണിക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഇവിടുള്ള ഏതെലും പാവമായിരുന്നെല്‍ ഫ്രെയിമില്‍ വന്നെന്നും പറഞ്ഞ് അവന്മാര്‍ പഞ്ഞിക്കിട്ടെനെ എന്ന് വേറൊരാള്‍ അഭിപ്രായം പറയുന്നു. ഇവന്മാര്‍ പടത്തില്‍ പാട്ടു എടുക്കണം എന്നും പറഞ്ഞു യൂറോപ്പില്‍ പോയി റോഡിലും വഴിയിലും കിടന്നു തുള്ളും അപ്പോള്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറ്റൊരു കമന്റ്.