നോട്ട് ബുക്ക് സിനിമയിൽ കൂടി ശ്രദ്ധ നേടിയ മരിയയെ ഓർമ്മ ഇല്ലേ

റോഷൻ ആൻഡ്‌റൂസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നോട്ട് ബുക്ക്. മികച്ച സ്വീകാര്യത ആണ് ചിത്രം നേടിയത്. മൂന്ന് പെൺകുട്ടികളുടെ കഥ പറഞ്ഞ ചിത്രം പുതുമുഖ താരങ്ങളെ വെച്ചാണ് റോഷൻ ഒരുക്കിയത്. റോമ, പാർവതി തിരുവോത്ത്, മരിയ റോയ് തുടങ്ങിയ താരങ്ങൾ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇതിൽ മരിയ അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വളരെ നിഷ്ക്കളങ്ക ആയ കഥാപാത്രം ആയിരുന്നു ശ്രീദേവി. എന്നാൽ അവിചാരിതമായി ശ്രീദേവി മര ണപ്പെടുന്നതും അത് മൂലം ബാക്കി രണ്ടു പെൺകുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിൽ പറയുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

നോട്ട് ബുക്ക് പുറത്തിറങ്ങി കഴിഞ്ഞു ചിത്രത്തിൽ അഭിനയിച്ച റോമ മറ്റു ചിത്രങ്ങളിൽ ഉടൻ തന്നെ സജീവമാകുകയായിരുന്നു. എന്നാൽ പാർവതി ആകട്ടെ നോട്ട് ബുക്കിനു ശേഷം വർഷങ്ങൾക്ക് ഇപ്പുറം ആണ് സിനിമയിൽ സജീവമായത്. എന്നാൽ മരിയ മാത്രം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും ഒക്കെ വിട്ട് നിൽക്കുകയായിരുന്നു. തന്റെ പത്തോൻപതാം വയസ്സിൽ ആണ് മരിയ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം വർഷങ്ങൾ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. വനിത ക്ഷേമപ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകൾ മരിയ. അരുന്ധതി റോയിയുടെ സഹോദരന്റെ മകൾ കൂടി ആണ് മരിയ.

Inter Second Year Movie Stills

നോട്ട് ബുക്കിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വർഷങ്ങൾക്ക് ഇപ്പുറം ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിൽ കൂടി ആണ് തിരിച്ച് വരവ് നടത്തിയത്. അതിനു ശേഷം ഒന്ന് രണ്ടു ചിത്രങ്ങളിലും മരിയ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2015 ൽ ആണ് താരം വിവാഹം ചെയ്തത്. വിവാഹ ശേഷം ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. മലയാള സിനിമയിലേക്ക് ഇനി താരത്തിന്റെ തിരിച്ച് വരവ് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.