ARTICLES

അവസാനം ആ മറുപടി എത്തി. സംയുക്തയുടെ തിരിച്ചു വരവിനെ പറ്റി ബിജു മേനോൻ

അഭിനയത്തിലേക്ക് തിരിച്ചു വരുവാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്ന നിരവധി താരങ്ങളാണ് ഇന്ന് മലയാള സിനിമയിൽ തന്നെയുള്ളത്. കൂടുതലും നായികമാർ ആണെങ്കിലും നായകന്മാരെയുടെയും വമ്പൻ തിരിച്ചു വരവ് ഏതൊരു ആരാധകനും ആഗ്രഹിക്കുന്നുണ്ട്. വിവാഹത്തിന് ശേഷമാണു മിക്ക താരങ്ങളും തങ്ങളുടെ അഭിനയ ജീവിതത്തിനു സ്റ്റോപ്പ് ഇട്ടത്. ചിലർ നീണ്ട ഇടവേളക്ക് ശേഷം സിനിമ ജീവിതത്തിലേക്ക് തിരിച്ചു വരവും നടത്തിക്കഴിഞ്ഞു.

അത്തരത്തിൽ മലയാളി സിനിമ ആരാധകർ കാത്തിരിക്കുന്ന നീണ്ട നായികമാരുടെ ലിസ്റ്റില് മുൻപന്തിയില് നിൽക്കുന്ന താരം ആണ് സംയുക്ത വർമ്മ. പല അഭിമുഖങ്ങളിലും എന്നാണ് സംയുക്ത അഭിനയത്തിലേക്ക് തിരികെ വരുന്നത് എന്നാണ് മിക്ക ആരാധകർക്കും ചോദിക്കുവാനുള്ള പ്രധാന ചോദ്യം. സംയുക്തയുടെ ഭർത്താവും നടനുമായ ബിജു മേനോന്റെ അഭിമുഖങ്ങളിലാണ് എപ്പോളും സംയുക്ത എന്ന് തിരികെ വരും എന്ന ചോദ്യം ഉയർന്നു വരുന്നത്. അത്തരത്തിൽ കഴിഞ്ഞ അഭിമുഖത്തിൽ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി പറഞ്ഞിരിക്കുകയാണ്.

സംയുക്തക്ക് ഇപ്പോൾ അഭിനയിക്കുവാൻ താല്പര്യമില്ല എന്നാണ് ബിജു മേനോൻ മറുപടി പറഞ്ഞത്. ഞങ്ങളും പലതവണ പറയുകയും നിരവധി നല്ല കഥാപാത്രങ്ങൾ സംയുയുക്തക്ക് ലഭിച്ചതാണ് . പക്ഷെ സംയുക്തക്ക് താൽപര്യമില്ല എന്നാണ് ബിജു മേനോൻ പറഞ്ഞത്. അല്ലാതെ എന്റെ ഭാഗത് നിന്നും ഒരു നിബദ്ധനയുമില്ല എന്നും അഭിനയിക്കാനോ വേണ്ടയോ എന്നത് അവളുടെ തീരുമാനം ആണെന്നും താരം വ്യക്തമാക്കി.

കുറെ നാളുകളായി സംയുക്തയുടെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ചിരിക്കുകയാണ് ആരാധകർ. മിക്ക താരങ്ങളും തിരികെ വന്നു എങ്കിലും സംയുക്ത മാത്രം തിരികെ വന്നിട്ടില്ല. പക്ഷെ നാലൊരു സിനിമയിലൂടെ തങ്ങളുടെ ഇഷ്ട താരം തിരികെ വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ . സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി പതുകെ സജീവമായി വരികയാണ് സംയുകത. യോഗയും മറ്റു കാര്യങ്ങളുമയി ഇപ്പോൾ താരം തിരക്കിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ സംയുക്തയുടെ ഒപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിരുന്നു. പഴയ തന്റെ പ്രിയ നായികമാരുടെ സുഹൃത്‌ബദ്ധം ആ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. 

Trending

To Top
error: Content is protected !!