മോശം കമന്റ്‌സിട്ട് അറ്റെന്‍ഷന്‍ വാങ്ങാന്‍ വന്നാല്‍ ചുട്ടമറുപടി തരും

ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തന്റെ അഞ്ചാം വയസിലാണ് സനൂഷ സിനിമരംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷമിറങ്ങിയ മീശമാധവന്‍, കാഴ്ച, മാമ്പഴക്കാലം എന്നീ സിനിമകളിലൂടെ അവര്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ബാലതാരമായി മാറി. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. അധികം വൈകാതെ തന്നെ താരം തമിഴില്‍ തന്റെ അരങ്ങേറ്റം നടത്തി. നാളെ നമതെ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അതൊരല്പം ഗ്ലാമറസ് റോളായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന റെനിഗുണ്ടയില്‍ ഒരു മികച്ച വേഷം കൈകാര്യം ചെയ്ത് അവര്‍ പ്രേക്ഷകപ്രീതിനേടി. നന്ദി, എത് താന്‍ എന്നീ സിനിമകളിലും മികച്ച വേഷമായിരുന്നു സനൂഷക്ക് ലഭിച്ചത്.

മലയാളത്തില്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകനിലാണ് കാരം ആദ്യമായി നായികാ റോള്‍ ചെയ്യുന്നത്. അത് വേണ്ടത്ര പ്രശംസിക്കപ്പെട്ടില്ല. എന്നു മാത്രമല്ല താരം നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. റോളുകള്‍ തുടരെ ക്ലച്ചു പിടിക്കാതെ വന്നപ്പോള്‍ നടി മെല്ലെ ഫീല്‍ഡ് ഔട്ട് ആയി. ഏറെ നാളുകളായി സനൂഷ ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ട് നില്ക്കുകയാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അവിടെ താരത്തിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. അവരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്ത തന്റെ ഫോട്ടോക്ക് താഴെ വന്ന കമന്റിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. എന്തോ എങ്ങനെ മോശം കമന്റ്‌സിട്ട് അറ്റെന്‍ഷന്‍ വാങ്ങാന്‍ വന്നാല്‍ നല്ല തര്‍ക്കുത്തരവും കണക്കിന് മറുപടികളും എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി രംഗത്തെത്തിയത്. അല്ലെങ്കിലും ഈ മോന്ത കണ്ട് എന്ത് കമന്റിടാനാ ഫീലിംങ് പുച്ഛമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിന് സനൂഷ നല്കിയ മറുപടി എന്നാലും ഞാന്‍ ആലോചിക്കുന്നത് ഇപ്പോഴും കമന്റിട്ട് അറ്റെന്‍ഷനു വേണ്ടി നിലവിളിച്ച് അണ്‍ഫോളോ പോലും ചെയ്യാതെ ഇവിടെത്തന്നെ ഇരിപ്പുണ്ടല്ലോഎന്നാണ്. നല്ല ചൊറിച്ചിലുണ്ടെങ്കിലേ അണ്‍ഫോളോ ചെയ്തങ്ങ് പോയേക്കണം. വിട്ടു കളയണം മിസ്റ്റര്‍.

രണ്ടായിരത്തി പതിനെട്ടില്‍ സനൂഷ സോഷ്യോളജിയില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തിരുന്നു. താരമിപ്പോള്‍ തിരുവനന്തപുരത്തെ ശങ്കര്‍ അക്കാഡമിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സനുഷയ്ക്ക് ഇപ്പോള്‍ ലഭിച്ചതുപോലെയുള്ള മറുപടി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ആദ്യത്തെ സംഭവമല്ല. നിരവധി പേരാണ് ഇത്തരത്തില്‍ കമന്റുകളുമായി സെലിബ്രിറ്റികളുടെ കമന്റ് ബോക്‌സില്‍ എത്തുന്നത്. എന്നാല്‍ പല താരങ്ങളും ഇത്തരം കമന്റുകളോട് പ്രതികരിക്കാറില്ല. എന്നാല്‍ സനുഷയെ പോലെ ചുരുക്കം ചിലര്‍ ഇതിനൊക്കെ നല്ല മറുപടിയും കൊടുക്കുന്നുണ്ട്. എന്തായാലും നടി നല്‍കിയ മറുപടി കൈയടികളോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.