ബിഗ്‌ബോസിൽ വിജയിച്ച താരം ദില്ഷായാണെങ്കിൽ ഇന്നും ആരാധകരുടെ ഇടയിൽ ശക്തമായ സ്ഥാനമുള്ള ഒരാളാണ് റിയാസ് സലിം. പറയുന്ന ഓരോ വാക്കിലും തന്റെ രാഷ്ട്രീയം പറയുന്ന അതുപോലെ തന്നെ തൻെറവാക്കുകളിൽ ഉറച്ചു നിൽക്കുന്ന റിയാസ് സലിം ജനമനസുകളിൽ സ്ഥാനം നേടുന്നത്തിൽ വിജയിച്ചിരുന്നു. താരം പറഞ്ഞ പല സ്റ്റേറ്റ്മെന്റുകളും പല ഗ്രൂപ്പുകളിലും ചർച്ചയായി മാറിയിരുന്നു. അതുമാത്രമല്ല വലിയ ആരാധക വൃന്ദമുള്ള ഒരു താരത്തിന്റെ ആരാധകരുടെ വക വിമർശങ്ങൾ നേരിടേണ്ടിയും വന്ന ഒരാൾ കൂടിയാണ് റിയാസ് സലിം.
എന്നാൽ അതിനെ ഒന്നും വക വെക്കാതെ തന്റേതായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതിൽ റിയാസ് എന്നും വിജയിച്ചു. ഇപ്പോളിതാ താരം ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഏറ്റവുമ കൂടുതൽ ടോക്സിക് സന്ദേശങ്ങൾ നൽകിയവരാണ് ഏറെ ആരാധകരെ നേടിയിരിക്കുന്നത് എന്നാണ് താരം തുറന്നു പറയുന്നത്. അങ്ങനെ ബിഗ്‌ബോസ് തുടങ്ങിയ സമയം മുതൽ ഇത്തരത്തിൽ ആൾക്കാർ ഉണ്ടായിട്ടുണ്ടെന്നും റിയാസ് പറയുന്നു.
അവവർ ഒക്കെ എന്ത് പറഞ്ഞാലും എത്ര ടോക്സിക്ക് ആയിട്ടുള്ള സന്ദേശം പറഞ്ഞാലും അവരെ ആരാധിക്കുവാറും അതുപോലെ തഗ് മ്യൂസിക്കുകൾ ഇട്ടുകൊണ്ട് ആരാധിക്കാനും അറാഹ്ദ്‌ക്കർ ഉണ്ടെന്നും എന്നാൽ തനിക്ക് അത്തരത്തിൽ ഒരാളെ ആവിശ്യമില്ല എന്നും താരം വ്യക്തമാക്കി. ദേഷ്യപ്പെട്ട് സംസാരിക്കുകയയും ഒരു വയലന്റായിട്ടുള്ള സ്വഭാവം കാണിക്കുന്ന ആൾക്കാർക്ക് ചെറുപ്പക്കാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ലംഭിക്കുന്നത് എന്നാൽ എനിക്ക് അത്തരത്തിലൊരാൾ ആകാൻ താല്പര്യമില്ല എന്ന് താരം വ്യക്തമാക്കി.
ഞാൻ റിയാലായി നില്ക്കാൻ ആണ് ആഗ്രഹിക്കുന്നതെന്നും അതിൽ ഞാൻ വളരെ സന്തോഷവാനുമാണ് എന്നും താരം തുറന്നു പറഞ്ഞു. താരം പറഞ്ഞ വാക്കുകളോട് നിരവധി പ്രേക്ഷകർ ആണ് യോജിച്ചിരിക്കുന്നത്. എന്നാൽ താരത്തിന് നേരെയും ചിലർ ശബ്ദം ഉണ്ടാക്കിയിരുന്നു. എന്നാൽ കമന്റ് സെക്ഷനിൽ വന്ന വിമർശനങ്ങൾക്ക് താരത്തിന്റെ യഥാർത്ഥ ആരാധകർ മറുപടി പറഞ്ഞിരുന്നു. ബിഗ്‌ബോസ് സീസണിൽ രണ്ടാം സ്ഥാനം ലഭിച്ച താരത്തിന്റ ഈ അഭിമുഖം പുറത്തു വിട്ടത് ക്യൂ എന്ന ചാനലാണ്. ഈ അഭിമുഖ വീഡിയോ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.