മറ്റേർണിറ്റി ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ബിപാഷ ബസു. ഇത് കുറച്ചു കടന്നു പോയില്ലേ എന്ന് ചിലർ .

ഫോട്ടോഷൂട് ചിത്രങ്ങൾ കാലങ്ങൾക്കനുസരിച്ചു ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പണ്ടൊക്കെ എന്തിനും ഏതിനും ഒരേ ഒരു മോഡൽ ചിത്രങ്ങൾ ആയിരുന്നു എങ്കിൽ എന്നതല്ല സ്ഥിതി. വെഡിങ് ഫോട്ടോഗ്രാഫി മുതൽ സേവ് ദി ഡേറ്റ്, മോഡലിംഗ്, മാർക്കറ്റിംഗ് , പ്രോഡക്റ്റ് ഫോട്ടോഗ്രാഫി തുടങ്ങി നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ആണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് . അതിൽ തന്നെ മറ്റേർണിറ്റി ഫോട്ടോഷൂട് എന്ന വിഭാഗവും ഉൾപെട്ടിട്ടുണ്ട്. സിനിമ താരങ്ങൾ ഫോട്ടോഷൂട് എടുക്കുമ്പോൾ നിരവധി സദാചാരക്കാർ പൊങ്ങിവരുന്നത് സാധാരണമാണ്.


ചിലപ്പോളൊക്കെ ഇത്തരം സദാചാരക്കാർ അവരുടെ കമന്റുകൾ ഇട്ടിട്ട് അവരുടെ അരിശം തീർത്തിട്ട് പോകാറുണ്ട്. എന്നാൽ ചിലരാകട്ടെ വീണ്ടും വീണ്ടും ചൊറിയുന്ന കമന്റുകൾ ഇടുകയും ചെയ്യും. അത് ഏത് താരമായികൊട്ടെ ഏത് അവസ്ഥയിലായിക്കോട്ടെ സാഹചര്യം മനസിലാക്കതെ ചിലർ പെരുമാറുന്നത് ബാക്കി നല്ലവരായ ഏതൊരു ആരാധകനും കല്ലുകടിയായി മാറാറുണ്ട്. ഇപ്പോൾ ഈ അവസ്ഥ നേരിടുന്നത് ബോളിവുഡിന്റെ എക്കാലത്തെയും മികച്ച താരമായ സൂപ്പർ ആക്ടര്സ് ബിപാഷ ബസു ആണ്. താരം പങ്കുവെച്ചേറ്റവും പുതിയ ചിത്രത്തിന്റെ താഴെ ആയിരുന്നു ചിലർ സാഹചര്യം പോലും മനസിലാകാതെ പെരുമാറിയത്.


ഇന്ന് രാവിലെ താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരുന്നു. നിറവയറോടെ നിൽക്കുന്ന താരത്തിന്റെ ചിത്രം ആയിരുന്നു പങ്കുവെക്കപ്പെട്ടത്. കുടുംബത്തിലേക്ക് ഒരു കുഞ്ഞിക്കൽ എത്തുന്ന വിവരം തന്റെ ഭർത്താവായ കരണിനൊപ്പം ഒരു ചിത്രത്തിന്റെ രൂപത്തിൽ താരം ആരാധകരെ അറിയിച്ചു. എന്നാൽ ചിത്രത്തിൽ താരം അർദ്ധ നഗ്നയാണ് എന്ന ക്രൈം ഒന്നുകൊണ്ടു മാത്രം നിരവധി സദാചാരക്കാർ ചിത്രത്തിന് നേരെ നടന്നടുക്കുകയുണ്ടായി.


ഇങ്ങനെ പോയാൽ ഗർഭം കഴിഞ്ഞിട്ടുള്ള ചിത്രം വരെ ഇവർ പങ്കുവെക്കുമല്ലോ ഏന് തുടങ്ങി ഈ നാടിന്റെ ഒരു പോക്ക് എങ്ങോട്ടാണ് എന്നൊക്കെയുള്ള നിരവധി കമന്റുകൾ ആണ് താരത്തിന് നേരെ വന് തുടങ്ങിയത്. പക്ഷെ നല്ലവരായ നിരവധി ആരാധകർ ഇത്തരം ആൾക്കാർക്ക് തക്കതായ മറുപടി നൽകുവാൻ മറന്നില്ല. എന്നാൽ നിരവധി സിനിമ താരങ്ങൾ ആണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. ബോളിവുഡ് മുഴുവൻ താരത്തിന് ആശംസ നൽകി കഴിഞു.

Leave a Comment