ചെറിയ സമയത്തിനുള്ളിൽ തന്നെ മലയാളികളുടെ ശ്രദ്ധ നേടിയ താരം മയൂരിയെ ഓർമ്മയില്ലേ

വളരെ ചുരുങ്ങിയ സമയം മാത്രമേ മയൂരി എന്ന നടി സിനിമയിൽ തിളങ്ങി നിന്നോളൂ എങ്കിലും ആ കാലത്ത് പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. സമ്മർ ഇൻ ബത്ലഹേമിൽ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം ആകാശ ഗംഗ, പ്രേം പൂചാരി എന്ന ചിത്രങ്ങളിൽ കൂടിയും താരം മലയാളി പ്രേഷകരുടെ മുന്നിൽ എത്തിയെങ്കില്ല്മ അധികം ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. തമിഴ്നാട് സ്വദേശി ആയ താരം മയൂരി എന്ന പേരിൽ ആണ് മലയാളി പ്രേഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.

തുടക്കം തമിഴ് സീരിയലിൽ കൂടി ആയിരുന്നു. മകളെ ഒരു സിനിമ താരം ആക്കണം എന്ന് മയൂരിയുടെ അമ്മയ്ക്ക് ആയിരുന്നു ഏറെ താൽപ്പര്യം. അത് കൊണ്ട് തന്നെ മയൂരിയുടെ ചെറുപ്പ കാലം മുതൽ തന്നെ മയൂരിയുടെ അമ്മ സിനിമയിലും സീരിയലുകളിലും അവസരം ചോദിക്കുമായിരുന്നു. അങ്ങനെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ആദ്യ ചിത്രം ആയിരുന്നു എങ്കിലും ആദ്യ ചിത്രത്തിൽ തന്നെ മയൂരി ഗ്ലാമർ ലുക്കിൽ ആണ് എത്തിയത്. താരത്തിന് ഗ്ലാമർ വേഷം ചെയ്യാൻ യാതൊരു മടിയും ഇല്ല എന്ന് ആദ്യ ചിത്രത്തിൽ തന്നെ മനസ്സിലാകുന്നതാണ്.

അതിനു ശേഷം ആണ് താരം മലയാളത്തിലേക്ക് വരുന്നത്. മലയാളത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനയൻ ചിത്രം ആകാശ ഗംഗയിൽ ആണ് താരത്തെ കൂടുതൽ ശ്രദ്ധിക്കുന്നത്. ചിത്രത്തിൽ പ്രേതമായാണ് താരം എത്തിയതെങ്കിലും ആ വേഷം മയൂരി മനോഹരമാക്കി ആണ് അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മലയാളി നടി അല്ലെങ്കിൽ പോലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് അഭിമുഖങ്ങളിൽ മയൂരി പറഞ്ഞിരുന്നു.

എന്നാൽ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ടാണ് മയൂരി ആത്മ ഹ ത്യ ചെയ്ത വാർത്ത പുറത്ത് വരുന്നത്. കരിയർ അതിന്റെ വളർച്ചയിൽ നിൽക്കുന്ന സമയത്ത് ആണ് മയൂരിയുടെ ഈ പ്രവൃത്തി. എന്നാൽ എന്ത് കൊണ്ടാണ് മയൂരി ഇത്തരത്തിൽ ഒരു കടും കൈ ചെയ്തത് എന്ന് ഇന്നും കുടുംബാംഗങ്ങൾക്ക് പോലും വ്യക്തമല്ല. എന്നാൽ ജീവിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ആത് മ ഹ ത്യ ചെയ്യുന്നു എന്നാണ് മ രിക്കുന്നതിനു മുൻപ് മയൂരി എഴുതി വെച്ച കത്ത്.

Leave a Comment