പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താര കുടുംബം ആണ് നടൻ ദിലീപിന്റേത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിൽ പോലും ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിക്ക് ആരാധകർ വളരെ കൂടുതൽ ആണ്. മീനാക്ഷി സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ദിലീപിനോട് ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാൽ അതിനുള്ള വ്യക്തമായ മറുപടി ദിലീപും നൽകിയിട്ടില്ല. ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുകയാണ് മീനാക്ഷി. അച്ഛന്റെ പാത പിന്തുടർന്നു അഭിനയത്തിലേക്ക് പോകാതെ മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത് ഡോക്ടർ എന്ന വഴി ആണ്. ഒരു പക്ഷെ പഠനം പൂർത്തി ആക്കിയിട്ട് മീനാക്ഷി അഭിനയത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്നും ആരാധകർ പറയുന്നുണ്ട്.
മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾ ദിലീപ് ആരാധകരുടെയും ഗ്രൂപ്പിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ മീനാക്ഷിയുടെ ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പട്ടു സാരിയിൽ അതി മനോഹാരിയായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചിരിക്കുന്നത്. ചുമപ്പ് നിറത്തിൽ ഉള്ള സാരിയിൽ അതി സുന്ദരിയായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.
എന്നാൽ മീനാക്ഷിയുടെ ചിത്രത്തിന് മോശം കമെന്റുകളുമായി എത്തിയവരുടെയും എണ്ണം കുറവല്ല. അല്ലെങ്കിൽ എന്നാ ഇവൾക്കു് സങ്കടം ഉണ്ടായിട്ടുള്ളത്.? അച്ചനെ പെണ്ണുകെട്ടിക്കലാണല്ലോ ഇവൾക്ക് ജോലി. അതോ അച്ചൻ വീണ്ടും കല്യാണം കഴിക്കാൻ തീരുമാനിച്ചോ? എന്താണാവോ കാലം കാത്തു വെച്ചിരിക്കുന്നതെന്നറിയില്ലല്ലോ? എല്ലാറ്റിനും ഒരു കാലമുണ്ട്? നടുവാനൊരു കാലം, നട്ടതു പറിക്കുവാന്നൊരു കാലം, സന്തോഷിപ്പാന്നൊരു കാലം, കരയുവാന്നും ഒരു കാലമുണ്ട്? അതു കൊണ്ട് നന്നായി ആസ്വദിക്കുക, എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളിക്കില്ല. ക്രൂ രതയുടെ ക്ലാവ് പിടിച്ചു പോയി, തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.