പൃഥ്വിരാജിന്റെ നായിക മീനാക്ഷിയെ ഓർമ്മ ഇല്ലേ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ

ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധ നേടി നിന്ന താരം ആണ് മീനാക്ഷി. പൃഥ്വിരാജ് നായകനായി എത്തിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിൽ കൂടി ആണ് മീനാക്ഷി പ്രേഷകരുടെ മുന്നിലേക്ക് ആദ്യമായി എത്തുന്നത്. അതിനു ശേഷം കുറച്ച് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചു എങ്കിലും അതിക നാൾ സിനിമയിൽ തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ആറോളം ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മീനാക്ഷി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അധികനാൾ കഴിയും മുൻപ് തന്നെ മീനാക്ഷി സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. പതുകെ പതുക്കെ ആരാധകരും താരത്തിനെ മറന്നു തുടങ്ങി എന്നതാണ് സത്യം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ മീനാക്ഷിയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.  പോസ്റ്റ് ഇങ്ങനെ, 2 വർഷം,6 സിനിമകൾ, അതിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം പരാജയം.. എന്നിട്ടും മലയാളികൾ ഈ നടിയെ വല്യ ഇഷ്ടം ആണ്. മീനാക്ഷി. കുമാരികൽപം ” എന്ന പ്രൊഡക്ട് ന്റെ പരസ്യത്തിൽ മീനാക്ഷി വന്നത് കൊണ്ട് ആ പ്രൊഡക്ട് നു കിട്ടിയ പബ്ലിസിറ്റി, ഈ നടിയോട് ഉള്ള ഇഷ്ടമാണ്.. വിനയൻ വെള്ളി നക്ഷത്രം എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ മീനാക്ഷിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം കുറെ നല്ല ഗാനങ്ങളിൽ ഭാഗമായി എന്നതാണ്.. കള്ളാ കള്ളാ കൊച്ചു കള്ള.. അമ്പലക്കര തെച്ചിക്കാവിൽ പൂരം. ഒരു ചിരി കണ്ടാൽ കണി കണ്ടാൽ.. ചക്കര കിളി ചക്കിയമ്പിളി.. ചെമ്പകമേ ചെമ്പകമേ.. ഈ നടിയിപ്പോൾ എവിടെയാണ്? എന്തായിരിക്കും അവസരങ്ങൾ കിട്ടാതിരുന്നത് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്. അഭിനയിക്കാൻ അറിയില്ല എന്ന ഒറ്റ കാരണം കൊണ്ട് ഫീൽഡൗട്ട് ആവേണ്ടി വന്ന നടി, പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയാണ് ഇവർ..അച്ഛൻ കമ്പ്യൂട്ടർ എൻജിനീയർ ആയിരുന്നു..മീനാക്ഷിയേയും അത്തരമൊരു ജോലിക്കാരി ആയി കാണാൻ ആയിരുന്നു പിതാവിന് ആഗ്രഹം..നടന്നില്ല.കോഴഞ്ചേരിയിൽ ജനിച്ച മീനാക്ഷിയെന്ന മരിയ മാർഗരറ്റ് ശർമിലി പിന്നീട് ഉപരിപഠനത്തിനായി ചെന്നൈയിൽ പോയി..ഇതിനിടെ അവിടെ മോഡലിംഗും ചെയ്യുന്നുണ്ടായിരുന്നു.75ൽ അധികം പരസ്യചിത്രങ്ങളിലും അവർ അഭിനയിച്ചു.കൂടാതെ ജയാ ടിവിയിൽ ഒരു ഗെയിം ഷോയും Anchoring ചെയ്യുന്നുമുണ്ടായിരുന്നു..മീനാക്ഷിയുടെ മുഖം ശ്രദ്ധയിൽ പെട്ട സംവിധായകൻ കെ.ബാലചന്ദർ തന്റെ തമിഴ് സിനിമയിൽ അഭിനയിക്കാൻ അവർക്ക് അവസരം നൽകിയെങ്കിലും ആ സിനിമ നടന്നില്ല..നടൻ ജീവ ആദ്യമായി നായകനായി അഭിനയിച്ച ആസൈ ആസൈയായ് എന്ന സിനിമ വഴി മീനാക്ഷി തമിഴിൽ അരങ്ങേറി..ജില്ല എന്ന തമിഴ് സിനിമയിൽ മോഹൻലാലിന്റെ വലം കയ്യായി അഭിനയിച്ച നടൻ രവി മരിയ സംവിധാനം ചെയ്ത സിനിമ Avg വിജയം നേടി..പിന്നീട് ശ്യാമിന്റെ നായികയായി അൻപേ അൻപേ എന്ന സിനിമയിലും ശരത് കുമാറിനൊപ്പം ദിവാൻ എന്ന സിനിമയിലുമെല്ലാം അഭിനയിച്ചു.

ഈ സിനിമകളൊന്നും പക്ഷേ വിജയിച്ചില്ല..അതോടെ മലയാളത്തിലേക്ക്..വിനയൻ സംവിധാനം ചെയ്‌ത വെള്ളിനക്ഷത്രം എന്ന സിനിമ വഴി മലയാളത്തിൽ എത്തി..വെള്ളിനക്ഷത്രം വൻ വിജയം നേടി..പിന്നീട് സിദ്ധാർത്ഥ് ഭരതനൊപ്പം കാക്കക്കറുമ്പൻ,ഡിനു ഡെന്നീസിനൊപ്പം യൂത്ത് ഫെസ്റ്റിവൽ,പൊന്മുടിപ്പുഴയോരത്ത്,ജൂനിയർ സീനിയർ എന്ന കുഞ്ചാക്കോ ബോബൻ സിനിമ..ഇതിലൊക്കെ അഭിനയിച്ചു..എല്ലാം പരാജയം..ഇടക്ക് ബ്ലാക്ക് എന്ന സിനിമയിൽ ‘അമ്പലക്കര തെച്ചിക്കാവില് പൂരം’ എന്ന ഹിറ്റ് ഗാനരംഗത്തും പ്രത്യക്ഷപ്പെട്ടു. പാട്ട് വൻ ഹിറ്റായെങ്കിലും ആ സിനിമ ഇവർക്ക് വലിയ ഗുണമൊന്നും ചെയ്തില്ല..തുടർപരാജയങ്ങളെ തുടർന്ന് ഒടുക്കം പതിയെ ഇൻഡസ്ട്രിയൽ നിന്ന് ഇവർ അപ്രത്യക്ഷയായി..മലയാളത്തിൽ മീനാക്ഷി എന്ന പേരിലും തമിഴിൽ ശർമിലി എന്ന പേരിലുമാണ് അഭിനയിച്ചത് ഒളിച്ചോടി പോയാണ് വിവാഹം കഴിച്ചത് എന്ന് ഒരിക്കൽ കേട്ടിരുന്നു..ഭർത്താവിന്റെ പേര് ലോകേഷ്..ബിസിനസ്കാരനാണ്.മാധ്യമങ്ങൾക്ക് കാര്യമായി പിടി നൽകാതെയാണ് ശർമിലി എന്ന മീനാക്ഷി ഇപ്പോൾ ബാംഗ്ലൂരിൽ ജീവിതം നയിച്ചു വരുന്നത് ഈയിടെ അവരും ഭർത്താവും ഒരു പാർട്ടിക്ക് വന്നപ്പോൾ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.