ഞാൻ ഉണർന്നു നോക്കുമ്പോ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുവാണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മീനാക്ഷി. അവതാരിക ആയും അഭിനേത്രി ആയും എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച പറയുന്ന കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബസിൽ യാത്ര ചെയ്യുന്ന സമയത്ത് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം പങ്കുവെക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കുറച്ച് നാളുകൾക്ക് മുൻപ് ഞാൻ ബേസിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ സൈഡ് സീറ്റിൽ ആണ് ഇരുന്നത്. കാഴ്ചകൾ ഒക്കെ കണ്ടുകൊണ്ട് യാത്ര ചെയ്യുകയായിരുന്നു. എന്റെ തൊട്ടടുത്ത് ഒരു ആൾ. ഇരിക്കുന്നുണ്ടായിരുന്നു ബസിൽ നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ സീറ്റിൽ ഞങ്ങൾ തിങ്ങി ആണ് ഇരുന്നത്. പതുക്കെ കാറ്റ് അടിച്ചപ്പോൾ ഞാൻ ഉറങ്ങാൻ തുടങ്ങി. ഉറങ്ങുന്നതിന് മുൻപ് ഞങ്ങൾ കുറച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ഉറക്കത്തിൽ ഞാൻ അയാളുടെ തോളിലേക്ക് അറിയാതെ ചാഞ്ഞു പോയിരുന്നു.  ഉറക്കത്തിനിടയിൽ ഞാൻ പെട്ടന്ന് എഴുന്നേറ്റപ്പോൾ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ആകെ ഷോക്ക് ആയി പോയി. ഞാൻ അയാളെ നോക്കിയപ്പോഴേക്കും അയാൾ പെട്ടന്ന് കൈ എടുത്തു. എന്നാൽ അദ്ദേഹം അറിയാതെ കൈ വെച്ചതാണോ അതോ മനഃപൂർവം കൈ വെച്ചതാണോ എന്ന് എനിക്ക് അപ്പോൾ സംശയം തോന്നി. ബസിൽ നല്ല തിരക്കുള്ളത് കൊണ്ട് എന്നെ പ്രൊട്ടക്ടറ്റ് ചെയ്യാൻ ആണോ അയാൾ കൈ വെച്ചത് എന്ന് എനിക്ക് സംശയം ആയി.

എന്നാൽ സൈഡ് സീറ്റിൽ ഇരിക്കുന്ന എന്നെ എന്തിനാണ് അയാൾ പ്രൊട്ടക്റ്റ് ചെയ്യുന്നത് എന്ന് ഞാൻ ചിന്തിച്ചു.  ബസ്സിൽ  നിന്ന് ഇറങ്ങിയിട്ടും എന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു. അയാൾ ബാഡ് ടച്ച് ആണ് ചെയ്തത് എന്ന് കുറെ ചിന്തിച്ചപ്പോൾ ആണ് എനിക്ക് ഉറപ്പായത് എന്നും ആണ് മീനാക്ഷി പറഞ്ഞത്. എന്നാൽ നിരവധി പേരാണ് മീനാക്ഷിക്കെതിരെ മോശം കമെന്റുകളുമായി എത്തിയിരിക്കുന്നത്. ആദ്യം നല്ല രീതിയിൽ വസ്ത്രം ധരിച്ച് നടക്കാൻ പഠിക്ക് പിന്നെ കുറച്ച് അഹങ്കാരം കുറയ്ക്കുക.

അയ്യേ ദാരിദ്രം, ഇവൾടെ വിജാരം ഐശ്വര്യാറായിയുടെ കുഞ്ഞമ്മെടെ മോളാ എന്നാണ്. ഇത് കുറച്ചു മാത്രം കളറുള്ള ചാള മെരി, ആ ചേട്ടൻ്റെ തോളിൽ കിടന്ന് ഉറങ്ങിയതിന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ, സ്ത്രീ കൾ ആദ്യം മാന്യമായി വസ്ത്രം ധരിക്കുക. എങ്കിൽ ആരും ഒന്നും പറയില്ല. അതല്ല വേഷം തോന്നുന്ന പോലെ ആണെങ്കിൽ കമെന്റ് പറയുന്നുണ്ടെകിൽ മിണ്ടാതിരിക്കുക, മാന്യമായ വസ്ത്രം ധരിച്ചു പുറത്തിറങ്ങുക അഹങ്കാരം കുറച്ചു കുറക്കുക .ഒരു പുരുഷന്റെ സമീപത്ത് ഇരിക്കുമ്പോൾ ബോധത്തോടെ ഇരിക്കുക.ഉറങ്ങി അയാളുടെ മേലോട്ട് വീഴാതിരിക്കാൻ ശ്രമിച്ചാൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല തുടങ്ങിയ കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.

 

Leave a Comment