ശരിക്കും ഒരു യക്ഷി സൗന്ദര്യം തന്നെ ആണ് ഈ നടിക്ക്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മീനാക്ഷി. വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിൽ കൂടി ആണ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള സൗന്ദര്യം ആയിരുന്നു മീനാക്ഷിയുടേത്. അതാണ് താരം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടാനുള്ള കാരണവും.

അത് കൊണ്ട് തന്നെ വേറെയും അവസരങ്ങൾ താരത്തിനെ തേടി എത്തി എങ്കിലും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. പതുക്കെ മീനാക്ഷി സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ മീനാക്ഷിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റാഷിദ് നാദാപുരം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഒരു ചിരികണ്ടാൽ എന്ന് തുടങ്ങുന്ന ഒരു സോങ്‌ ഓർമ്മയുണ്ടോ? ഇവർക്ക് ശരിക്കും ഒരു യക്ഷി സൗന്ദര്യമാണു. മനോരമ ആഴ്ച്ചപ്പതിപ്പിലേ നോവലിൽ ഉള്ള സ്ത്രീകളുടേ അതേ ഭംഗിയാണിവർക്ക്‌. സ്വരം നന്നാവുമ്പോൾ പാട്ട്‌ നിർത്തുന്നത്‌ പോലേ പ്രശസ്തിയിൽ നിൽക്കുമ്പോൾ സിനിമ വിട്ടത്‌ കൊണ്ട്‌ കണ്ട്‌ കൊതി തീരാത്തത്‌ കൊണ്ടും ഇപ്പോഴും ആ ഇഷ്ടമുണ്ട്‌. ചിലരൊക്കേ ഫീൽഡ്‌ വിട്ട്‌ പോകാതേ കടിച്ച്‌ പിടിച്ചു കിടന്നു മെഴുകി വെറുപ്പിക്കുന്നത്‌ കാണുമ്പോൾ ഇവരേയൊക്കേ ഇങ്ങനേ കാണുമ്പോൾ സന്തോഷം. ഇവർ ഇപ്പോൾ എവിടേയാണു? എന്ത്‌ ചെയ്യുന്നു എന്നുമാണ് പോസ്റ്റ്.

അവർക്ക് നിർത്തി പോകാൻ അവരെ സംബന്ധിക്കുന്ന എന്തെങ്കിലും കാരണം ഉണ്ടാവും. മറ്റുള്ള സിനിമാ താരങ്ങൾക്ക് സിനിമ നമ്മളെ രസിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യാൻ ഉള്ള കടമ അല്ല, ഉപജീവന മാർഗ്ഗമോ പാഷനോ ആവാം. നല്ല സിനിമകളോ കാഥാപാത്രങ്ങളോ അതല്ലെങ്കിൽ ഓരോ ദിവസവും സ്വയം നവീകരിക്കാം എന്നുള്ള പ്രതീക്ഷകളും ആവാം. എന്ന് കരുതി അവരെ കടിച്ചു തൂങ്ങി കിടക്കുന്നവർ എന്ന് പറഞ്ഞു വിശേഷിപ്പിക്കരുത്. നമുക്ക് അവരുടെ അഭിനയത്തെ, സിനിമകളെ വിലയിരുത്താൻ കഴിയും. പക്ഷേ, വ്യക്തിഹ ത്യ ചെയ്യരുത് എന്നാണ് പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമെന്റ്.

ഒരു അണ്ലക്കി നായിക ആണ് അവർ. ചിത്രങ്ങൾ വിജയിക്കാത്തത് കൂടി കൊണ്ടാവാം അവരെ പിന്നീട് കാണാൻ കഴിക്കാത്തത്. ഇനി റിട്ടേൺ വന്നാൽ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഇഷ്ടം ഉണ്ടായെന്നും വരില്ല. പിന്നെ ചിലർ ഇവിടെ കിടന്നു മെഴുകു വെറുപ്പിക്കുന്നത് ( അതിൽ നായികമാർ മാത്രം അല്ലല്ലോ ) അത് അവർ സിനിമ പ്രഫഷണൽ ആക്കിയത് കൊണ്ടാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment