ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധ നേടി നിന്ന താരം ആണ് മീനാക്ഷി. പൃഥ്വിരാജ് നായകനായി എത്തിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിൽ കൂടി ആണ് മീനാക്ഷി പ്രേഷകരുടെ മുന്നിലേക്ക് ആദ്യമായി എത്തുന്നത്. അതിനു ശേഷം കുറച്ച് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചു എങ്കിലും അതിക നാൾ സിനിമയിൽ തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല. ആറോളം ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മീനാക്ഷി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ അധികനാൾ കഴിയും മുൻപ് തന്നെ മീനാക്ഷി സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. പതുകെ പതുക്കെ ആരാധകരും താരത്തിനെ മറന്നു തുടങ്ങി എന്നതാണ് സത്യം. പത്തനംതിട്ട സ്വദേശിയായ മീനാക്ഷി മലയാളത്തിൽ തിളങ്ങിയതിനേക്കാൾ കൂടുതൽ തിളങ്ങിയത് തമിഴിൽ ആയിരുന്നു. താരത്തിന്റെ അച്ഛന്റെ ആഗ്രഹം താരത്തിനെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു. എന്നാൽ മീനാക്ഷി എത്തിയത് സിനിമയിലും. മുഖശ്രീ കൊണ്ടും വടിവൊത്ത ശരീര സൗന്ദര്യം കൊണ്ടും മീനാക്ഷി വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു.
വെള്ളിനക്ഷത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ ആണ് താരം എത്തിയത്. അതിനു ശേഷം കാക്ക കറുമ്പനിലും താരം നായികയായി എത്തി. താരം അഭിനയിച്ച കള്ളാ കള്ളാ കൊച്ചുകള്ള എന്ന ഗാനം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നിൽക്കാതെ മീനാക്ഷി പതുക്കെ സിനിമ ലോകത്ത് നിന്ന് അപ്രത്യക്ഷ ആക്കുകയായിരുന്നു.
ഒരിക്കൽ മമ്മൂട്ടി പങ്കെടുത്ത ഒരു പരുപാടിയിൽ മമ്മൂട്ടി മീനാക്ഷിയോട് പറഞ്ഞിരുന്നു, തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, തന്റെ തമിഴ് സിനിമകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്, ഞാൻ തന്റെ ഫാൻ ആണെന്ന്. ഒരു പക്ഷെ മെഗാ സ്റ്റാർ മമ്മൂട്ടി ആദ്യമായിട്ട് ആയിരിക്കും ഒരു നായിക നടിയോട് അങ്ങനെ പറയുന്നത്. ആ പേരും മീനാക്ഷി സ്വന്തമാക്കി എങ്കിലും സിനിമയിൽ അധികനാൾ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അമ്പലപ്പുഴ തേച്ചിക്കാവിൽ പൂരം എന്ന ഗാനത്തിൽ ആണ് മീനാക്ഷി അവസാനമായി അഭിനയിക്കുന്നത്.
ഒരു പക്ഷെ സൗന്ദര്യം കൊണ്ട് മീനാക്ഷിക്ക് ഒപ്പം പിടിച്ച് നില്ക്കാൻ കഴിയുന്ന മറ്റൊരു നായിക നടിയും ആ കാലത്ത് മലയാള സിനിമയിൽ ഇല്ലായിരുന്നു. എന്നാൽ മീനാക്ഷി അഭിനയിച്ച സിനിമകൾ എല്ലാം തുടർച്ചയായി പരാജയം ഏറ്റു വാങ്ങിയതോടെ മീനാക്ഷി എന്ന നായിക നടി സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയിരുന്നു. ഒരു പക്ഷെ താരം വിവാഹം കഴിച്ച് വർഷങ്ങൾ കഴിഞ്ഞാണ് മീനാക്ഷി വിവാഹിത ആയ കാര്യം ആരാധകർ അറിയുന്നത് തന്നെ. അത്രത്തോളം പൊതു വേദികളിൽ നിന്നും മറ്റും വിട്ട് നിൽക്കുകയായിരുന്നു താരം.