ഷീല ഒക്കെ ചെയ്യുന്നത് പോലെ ഭാവം വാരി വിതറാൻ ഉള്ള ശ്രമം ആണ്

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ആണ് മീര ജാസ്മിൻ. ദിലീപ് നായകനായി എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി ആണ് മീര അഭിനയത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഒരു കാലത്ത് മലയാളത്തിൽ സജീവമായി നിന്ന നായികമാരിൽ മുൻ പന്തിയിൽ തന്നെ ആയിരുന്നു മീര ജാസ്മിന്റെ സ്ഥാനവും. മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച താരം കൂടി ആണ് മീര ജാസ്മിൻ.

സിനിമയിൽ സജീവമായി നിന്ന താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. അതിനു ശേഷം താരം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഭർത്താവിനു ഒപ്പം വിദേശത്ത് സ്ഥിരതാമസമാക്കി മീര എന്നാണ് പിന്നീട് താരത്തിന്റെ ആരാധകർക്ക് അറിയാൻ കഴിഞ്ഞത്. എന്നാൽ ആ വിവാഹ ജീവിതത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. അധികം വൈകാതെ തന്നെ താരം വിവാഹ മോചനം നേടുകയും ചെയ്തു.

വർഷങ്ങൾക്ക് ഇപ്പുറം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രമായ മകൾ എന്ന ചിത്രത്തിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര. ഇപ്പോൾ താരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ് എന്ന ഗ്രൂപ്പിൽ അഭിജിത്ത് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, നല്ല ഒരു നടി ആയിരുന്നു. പണ്ടൊക്കെ സിമ്പിൾ ആയി അഭിനയിക്കുന്ന നടി ആയിരുന്നു ഒരേകടലിൽ മമ്മുക്കക്ക് എതിരെയും രസതന്ത്രത്തിൽ ലാലേട്ടൻ എതിരെയും കിടു ആയി കട്ടക്ക് നിന്ന് അഭിനയിച്ച നടി ആണ്.

തിരിച്ചു വരവിൽ മകൾ എന്ന സിനിമയിൽ എന്താണ് കാണിക്കുന്നത്. ഷീല ഒക്കെ ചെയ്യുന്ന പോലെ ഭാവം വാരി വിതറുക ആണ് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. സിമ്പിൾ ആയി അഭിനയിക്കുന്നതോ? കാണാൻ ഭംഗിയുണ്ട് എന്നത് ശരി. പക്ഷെ തുടക്കം തൊട്ടേ അഭിനയം ഓവർ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഇത്രയും ഡിഫറെൻറ് റേഞ്ച് ഉള്ള പെർഫോമൻസ് 2000തിന് ശേഷം വന്ന നായികമാരിൽ ഒരാളുപോലും മീരയുടെ ലെവലിൽ ചെയ്തട്ടില്ല. കിട്ടിയ അംഗീകാരത്തിന്റെ കണക്കെടുത്താലും ആരും കോംപീറ്റ് ചെയ്യാനില്ല.

ജഗതി മികച്ച നടിയെന്ന് അംഗീകരിച്ച നടി. ഇയോ മീര ഓവർ ആണേ ങ്ങി ങ്ങി. ആട്ടെ ഇഷ്ടപെട്ട നടിയാരാ ? അത് പാർവതിയും നിമിഷയും, അന്നും ഇന്നും ഓവർ ആക്ടിങ് തന്നെ. പാട്ട് സീൻ ഒക്കെ കുളം ആക്കാൻ പ്രത്യേക കഴിവ് തന്നാണ്, പലപ്പോഴും ഓവർ ആക്ടിങ് ആണ്. പക്ഷെ ചില എക്സെപ്ഷണൽ പെർഫോമൻസുകൾ ഉണ്ടായിട്ടുണ്ട്. ഒരേ കടൽ, കസ്തൂരിമാൻ (സെക്കൻഡ് ഹാൽഫ്‌) അന്യായ പ്രകടനം ആയിരുന്നു, പണ്ടേ ഓവർ ആക്ടിങ് ആണ്. അന്ന് കാണാൻ കുറച്ചു കൂടെ ക്യൂട്ട് ആയിരുന്നു. അഭിനയം അന്നും ഇന്നും വെറുപ്പിക്കൽ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment